അഡ്മിറല്‍ ട്രാവല്‍സ് എമിറേറ്റ്‌സ് ടോപ്പ് ഏജന്റ് അവാര്‍ഡ് നേടി.
ജയ്‌സണ്‍ മാത്യുPublished on 21 June, 2011
ടൊറോന്റോ : 2010-11 ലെ ഏറ്റവും കൂടുതല്‍
ടിക്കറ്റ് വില്പന നടത്തിയ ഏജന്റിനുള്ള എമിറേറ്റ്‌സ് അവാര്‍ഡ് ടൊറോന്റോയിലെ
മലയാളി സ്ഥാപനമായ അഡ്മിറല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് നേടി.
ടൊറോന്റോ റോയല്‍ യോര്‍ക്ക് ഹോട്ടലില്‍ ജൂണ്‍ 10 ന് നടന്ന അവാര്‍ഡ്
ദാനചടങ്ങില്‍ കാനഡ എമിറേറ്റ്‌സ് ജനറല്‍ മാനേജര്‍ ഡോണ്‍ മാക് വില്യം
അഡ്മിറല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രസിഡന്റ് ടോം വര്‍ഗീസിന് അവാര്‍ഡ്
സമ്മാനിച്ചു.
കഴിഞ്ഞ 13 വര്‍ഷമായി ട്രാവല്‍ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന അഡ്മിറല്‍
ടൂര്‍സ് ആന്റ് ട്രാവല്‍സ് ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍
നേടിയിട്ടുണ്ട്.
ഇടത്തു നിന്ന് ലെയലാഡ് സാമ്പായോ (സെയില്‍സ് മാനേജര്‍), ഡോണ്‍ മാക് വില്യം (ജനറല്‍ മാനേജര്‍, കാനഡ), ജിജി ടോം, ടോം വര്‍ഗീസ് (അഡ്മിറല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്), നെവിലേ ഗേ (സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല