Image

ഓസ്‌ട്രിയന്‍ സംഗീതലോകത്തെ മലയാളി വിസ്‌മയം

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 10 February, 2012
ഓസ്‌ട്രിയന്‍ സംഗീതലോകത്തെ മലയാളി വിസ്‌മയം
വിയന്ന: ഓസ്‌ട്രിയന്‍ സംഗീതലോകത്തൊരു മലയാളി സാന്നിധ്യം. വിയന്നയിലെ ജോണ്‍സണ്‍ മീന പള്ളിക്കുന്നേല്‍ ദമ്പതികളുടെ മൂത്ത മകള്‍ ഷാരോണ്‍ ആന്‍ പള്ളിക്കുന്നേലാണ്‌ ഈ പ്രതിഭ. ഓസ്‌ട്രിയന്‍ സംഗീത ലോകത്ത്‌ ഒരു കോളിളക്കം തന്നെ സൃഷ്‌ടിച്ച ഷാരോണ്‍ വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുകയാണ്‌.

കലാകാരനായ പിതാവിന്റെ കഴിവുകള്‍ ഷാരോണിലേക്ക്‌ പകര്‍ന്നു ലഭിച്ചിട്ടുണെ്‌ടങ്കിലും സംഗീതകല ഷാരോണിന്റെ സ്വന്തം സിരകളില്‍തന്നെ ഉടലെടുത്തതാണ്‌.

വിയന്നയിലെ ഡാന്യൂബ്‌ നദിക്കരയില്‍ വര്‍ഷംതോറും നടത്തുന്ന കലോത്സവത്തില്‍ നിരവധി തവണ ഷാരോണ്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്‌ട്‌. സിഡോ എന്ന ജര്‍മ്മന്‍ യുവാവ്‌ രൂപം കൊടുത്ത ബ്ലോക്ക്‌ സ്റ്റാര്‍സ്‌ സിഡോ മാഖ്‌റ്റ്‌ ബാന്‍ഡ്‌ എന്ന സാമൂഹ്യ സംഗീത ടിവി പ്രോഗ്രാമിലൂടെയാണ്‌ ഷാരോണ്‍ ഓസ്‌ട്രിയന്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്‌തയായത്‌. നാലു പേരടങ്ങുന്ന ഗ്രൂപ്പ്‌ ഫെബ്രുവരി 24ന്‌ ഓസ്‌ട്രിയന്‍ ദേശീയ ചാനലുകളിലൊന്നായ ഒആര്‍എഫ്‌ വണ്ണില്‍ ഓസ്‌ട്രിയന്‍ സമയം രാത്രി 8.15ന്‌ മറ്റു ടീമുകളുമായി മത്സരിക്കും.

ഒന്നാം സ്ഥാനം ലഭിച്ചാല്‍ യൂറോ വിഷന്‍ എന്ന യൂറോപ്പിന്റെ ഏറ്റവും വലിയ സംഗീത മത്സരത്തിലേക്ക്‌ യോഗ്യത നേടും. 3punkt5 എന്ന പേരിലുള്ള സംഗീത ഗ്രൂപ്പിന്റെ ആല്‍ബം ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെ എല്ലാ മ്യൂസിക്‌ ഷോപ്പുകളിലും ലഭ്യമാണ്‌.
ഓസ്‌ട്രിയന്‍ സംഗീതലോകത്തെ മലയാളി വിസ്‌മയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക