Image

ജര്‍മനി നാലു സിറിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി

ജോസ്‌ കുമ്പിളുവേലില്‍ Published on 10 February, 2012
ജര്‍മനി നാലു സിറിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി
ബര്‍ലിന്‍: ബര്‍ലിനിലെ സിറിയന്‍ എംബസിയിലെ നാലു നയതന്ത്ര പ്രതിനിധികളെ ജര്‍മനി പുറത്താക്കി. ജര്‍മന്‍ വിദേശകാര്യമന്ത്രി ഡോ. ഗിഡോ വെസ്റ്റര്‍വെല്ലെ അറിയിച്ചതാണ്‌ ഇക്കാര്യം.

സിറിയന്‍ ചാരന്മാര്‍ക്ക്‌ നയതന്ത്രബലത്തില്‍ ഒത്താശകള്‍ ചെയ്‌തു കൊടുത്തു എന്നതിന്റെ തെളിവിലാണ്‌ ഈ നാലു ഉദ്യോഗസ്ഥരെയും പുറത്താക്കിയതെന്ന്‌ ജര്‍മനിയിലെ സിറിയന്‍ അംബാസഡര്‍ ജര്‍മന്‍ വിദേശകാര്യവകുപ്പിനെ രേഖാമൂലം അറിയിച്ചതായി മന്ത്രി വെസ്റ്റര്‍വെല്ലെ സ്ഥിരീകരിച്ചു. പുറത്താക്കപ്പെട്ട നാലു പേരും അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കുടുംബവുമൊത്ത്‌ രാജ്യം വട്ടുപോകണമെന്നാണ്‌ ജര്‍മനി ആജ്ഞാപിച്ചിരിക്കുന്നത്‌.

സിറിയന്‍ ചാരന്മാരെന്നു സംശയിച്ച്‌ കഴിഞ്ഞ ദിവസം ജര്‍മന്‍ രഹസ്യാന്വേഷണ പോലീസ്‌ രണ്‌ടു പേരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. സിറിയന്‍ വിമതര്‍ക്കെതിരേ അവിടത്തെ സര്‍ക്കാരിനു വേണ്‌ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണു ഇവരുടെ മേലുള്ള കുറ്റം.

ഇതിനുവേണ്‌ടി നടത്തിയ റെയ്‌ഡില്‍ 70 ഓഫീസര്‍മാര്‍ പങ്കെടുത്തിരുന്നു. ജര്‍മന്‍ ലബനീസ്‌ പൗരനായ നാല്‍പ്പത്തേഴുകാരനും സിറിയന്‍ പൗരനായ മുപ്പത്തിനാലുകാരനുമാണ്‌ അറസ്റ്റിലായത്‌. ഇവരുടെ കൂടുതല്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിറിയന്‍ വിമതരുടെ ജര്‍മനിയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഇവരുടെ ചുമതലയെന്നാണ്‌ സൂചന. സിറിയന്‍ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കു വേണ്‌ടി ഇവര്‍ വര്‍ഷങ്ങളായി ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്നുണ്‌ടെന്നും കരുതുന്നു. സംശയിക്കപ്പെടുന്ന മറ്റ്‌ ആറു പേരുടെ വീടുകളില്‍ക്കൂടി പരിശോധന നടത്തിയിരുന്നു.
ജര്‍മനി നാലു സിറിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക