Image

`വിസ്‌മയം 2011' ന്യൂജേഴ്‌സിയില്‍, ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴിയും

ജോയിച്ചന്‍ പുതുക്കുളം Published on 21 June, 2011
`വിസ്‌മയം 2011' ന്യൂജേഴ്‌സിയില്‍, ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴിയും
ന്യൂജേഴ്‌സി: ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും അന്തര്‍ദ്ദേശീയ അവാര്‍ഡ്‌ തിളക്കവുമായി ന്യൂജേഴ്‌സിയില്‍ പുത്തന്‍കാഴ്‌ചകളൊരുക്കി എത്തുന്നു `വിസ്‌മയം 2011'-മായി. ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ന്യൂജേഴ്‌സിയിലെ ലോഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ 2011 ഓഗസ്റ്റ്‌ 27-ന്‌ വൈകുന്നേരം 6 മണിക്ക്‌ ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും അവതരിപ്പിക്കുന്ന തരംഗം ആര്‍ട്‌സിന്റെ ഇന്ദ്രജാലം `വിസ്‌മയം 2011'-ന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതാണെന്ന്‌ വികാരി റവ.ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു. ജോ ചിറയിലാണ്‌ വെബ്‌സൈറ്റ്‌ രൂപകല്‍പ്പന ചെയ്‌തത്‌.

തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സന, ഗായകന്‍ രമേഷ്‌ ബാബു, ഹാസ്യരാജാക്കന്മാരായ പ്രശാന്ത്‌ പുന്നപ്ര (അയ്യപ്പ ബൈജു), മനോജ്‌ ഗിന്നസ്‌, മലയാള ചലച്ചിത്രലോകത്തെ പുതിയ വാഗ്‌ദാനം ശ്രുതി ലക്ഷ്‌മി എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്‌ `വിസ്‌മയം 2011'അമേരിക്കയില്‍ നടത്തപ്പെടുന്ന ഷോകളില്‍ ആദ്യത്തേതും, ന്യൂജേഴ്‌സിയിലെ ഏക ഷോയും ആയിരിക്കുമെന്ന്‌ മുഖ്യസംഘാടകരായ ടോം പെരുമ്പായിലും, സണ്ണി വാളിയപ്ലാക്കലും അറിയിച്ചു.

താരത്തിളക്കത്തിലും, പ്രശസ്‌തിയിലും ഏറ്റവും മികച്ച ഷോയെന്ന്‌ പേരെടുത്തിട്ടുള്ള `വിസ്‌മയം 2011'-ന്റെ ടിക്കറ്റുകള്‍ ദൃതഗതിയിലാണ്‌ വിറ്റഴിക്കുന്നതെന്ന്‌ സംഘാടകര്‍ പറഞ്ഞു. ടിക്കറ്റ്‌ ഇനിയും വാങ്ങാത്തവര്‍ എത്രയും പെട്ടെന്ന്‌ താഴെപ്പറയുന്നരുമായി ബന്ധപ്പെടേണ്ടതാണ്‌.

ടോം പെരുമ്പായില്‍ (648 326 3708), സണ്ണി വാളിയപ്ലാക്കല്‍ (908 966 3701), അജിത്‌ ചിറയില്‍ (609 537 4007), സിറിയക്‌ ആന്റണി (908 531 9002), വിന്‍സന്റ്‌ തോമസ്‌ (732 617 7287), തോമസ്‌ ചെറിയാന്‍ (908 906 1709), റോയി മാത്യു (908 418 8133), റെജിമോന്‍ അബ്രഹാം (908 240 3780), ജെയിംസ്‌ മുക്കാടന്‍ (609 213 0301), സിബി കളപ്പുരയ്‌ക്കല്‍ (732 940 2123). പ്രോഗ്രാം സ്‌പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും ബന്ധപ്പെടുക: കുര്യന്‍ നെല്ലിക്കുന്നേല്‍ (732 618 2117), മോളി നെല്ലുക്കുന്നേല്‍ (732 618 2122). വെബ്‌സൈറ്റ്‌: www.vismayam.org `വിസ്‌മയം 2011' -ന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ മീഡിയയ്‌ക്കുവേണ്ടി സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
`വിസ്‌മയം 2011' ന്യൂജേഴ്‌സിയില്‍, ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക