Image

അമ്മ (കവിത:പി ഡി ജോര്‍ജ് നടവയല്‍)

Published on 03 September, 2016
അമ്മ (കവിത:പി ഡി ജോര്‍ജ് നടവയല്‍)
അമ്മ.....;
ഭൂമിയും സ്വര്‍ഗവും
സ്‌നേഹവും കരുണയും
തൊട്ടറിയുന്ന
ആദിരൂപം
അമ്മ.....;

നെഞ്ചിലെ താളമായ്
കണ്ണിലെ ദീപമായ്
അനന്ത രൂപം
അമ്മ......;

സ്‌നേഹദാഹത്തിന്‍
ഒരിക്കലും വറ്റാത്ത
വെണ്‍പാല്‍ക്കടലാണീയമ്മ
അമ്മ....;

ദൈവവും മനുഷ്യനും
ഒരുപോല്‍ മോഹിക്കും
നെഞ്ചിലെ മന്ത്രതാളം
അമ്മ.....;

ആകാശം പോലെ
നീലക്കരയിട്ട
കരുണാകടാക്ഷമീയമ്മ
അമ്മ.....

“Let us
Always meet
Each other
With smile,
For the smile
Is the beginning
Of love”.

Join WhatsApp News
Sudhir Panikkaveetil 2016-09-04 04:37:56
"ആകാശം പോലെ നീലക്കരയിട്ട....മനോഹരം. അമ്മയുടെ അനന്തമായ സ്നേഹത്തിന്റെ, കാര്യണ്യത്തിന്റെ ബിംബം.
അഭിനന്ദനം ശ്രീ നടവയൽ. സ്നേഹപുരസ്സരം സുധീർ പണിക്കവീട്ടിൽ
George P D 2016-09-04 12:11:21
സ്നേഹവും നന്ദിയും സുധീർ : ജോർജ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക