Image

ഒന്നര വയസ്സുള്ള കുട്ടിയെ നായ ആക്രമിച്ച സംഭവം: മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

പി.പി.ചെറിയാന്‍ Published on 10 February, 2012
ഒന്നര വയസ്സുള്ള കുട്ടിയെ നായ ആക്രമിച്ച സംഭവം: മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സാസ്): മാതാപിതാക്കള്‍ വീട്ടില്‍ ഉറങ്ങുന്ന സമയം നായക്ക് അകത്തേക്കും പുറത്തേക്കും പോകുന്നതിന് ഉപയോഗിക്കുന്ന ഡോഗി ഡോറിലൂടെ വീടിന് പുറത്തേയ്ക്ക് ഇഴഞ്ഞിറങ്ങിയ ഒന്നര വയസ്സുള്ള കുട്ടിയെ വീട്ടില്‍ വളര്‍ത്തുന്ന നായ കടിച്ചു ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തില്‍ 26 വയസ്സുള്ള കുട്ടിയുടെ പിതാവ് ചാന്‍സ് വാക്കറേയും , 23 വയസ്സുള്ള മാതാവ് പട്രീഷ വാക്കറേയും ഫോര്‍ട്ട് വര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.

ജനുവരി 30ന് നടന്ന സംഭവത്തില്‍ മാതാപിതാക്കള്‍ കുട്ടിക്ക് ആവശ്യമായ സംരക്ഷണം നല്‍കിയില്ല എന്ന കുറ്റം ചുമത്തി ഫെബ്രവരി 10 വ്യാഴാഴ്ചയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ വളര്‍ത്തുന്ന നായ പെട്ടെന്ന് അക്രമാസക്തമായി കുട്ടികളെ ആക്രമിക്കുന്ന സംഭവം ഈയിടെ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മുമ്പ് ഒരിക്കലെങ്കിലും ആളുകളെ ആക്രമിച്ചിട്ടുള്ള നായകളെ പ്രത്യേകം നിരീക്ഷിക്കണമെന്നും കുട്ടികളുമായി സ്വതന്ത്രമായി ഇടപെടുവാന്‍ അനുവദിക്കുന്നത് അപകടകരമാണെന്നുമുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്.
ഒന്നര വയസ്സുള്ള കുട്ടിയെ നായ ആക്രമിച്ച സംഭവം: മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.ഒന്നര വയസ്സുള്ള കുട്ടിയെ നായ ആക്രമിച്ച സംഭവം: മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക