കോട്ടയം: ബസ്സ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച്
കോട്ടയത്ത് സ്വകാര്യബസ്സ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്ക്.
നാട്ടകം ഗവ. കോളേജിലെ വിദ്യാര്‍ഥികളാണ് 'വിജയലക്ഷ്മി' ബസ്സിലെ ജീവനക്കാരനായ
ബിനുവിനെ മര്‍ദ്ദിച്ചത്. കോളേജിലെ വിദ്യാര്‍ഥിനിയോട് ബിനു അസഭ്യംപറയുകയും
കടന്നാക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍
പറയുന്നത്. വിദ്യാര്‍ഥികള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കി.
സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി കോളേജ് പ്രിന്‍സിപ്പലിനും
ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരോട് ചോദിച്ചപ്പോള്‍
മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ബസ് നടുറോഡില്‍ ഇട്ടശേഷം പോവുകയും ചെയ്തു.
തുടര്‍ന്ന് ബസ്ജീവനക്കാരെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച്
കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ (എം.സി. റോഡ് വഴി) സ്വകാര്യബസ്സ്
ജീവനക്കാര്‍ വ്യാഴാഴ്ച മിന്നല്‍പ്പണിമുടക്ക് നടത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല