Image

അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്

Published on 02 September, 2016
അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്


അമല പോള്‍ എ എല്‍ വിജയ് വിവാഹ ബന്ധം വേര്‍പിരിയുമ്പോള്‍ തന്നെ പറഞ്ഞു കേട്ടതാണ് ഈ ബന്ധത്തെ കുറിച്ച്. ഒരു യുവ നിര്‍മാതാവുമായി അമലയ്ക്ക് ബന്ധമുണ്ടെന്നും വിവാഹ മോചനത്തിന് കാരണം ആ നിര്‍മാതാവാണ് എന്നുമാണ് കേട്ടത്. ധനുഷാണത്രെ ആ നിര്‍മാതാവ്

അമല പോള്‍ തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തതാണ് വിവാഹ മോചനത്തിന് കാരണം എന്ന വാര്‍ത്തകള്‍ പരന്നപ്പോള്‍ വിജയ് അത് നിഷേധിച്ചിരുന്നു. തങ്ങള്‍ക്കിടയിലെ വിശ്വാസവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്നാണ് അന്ന് വിജയ് പറഞ്ഞത്. നിര്‍മാതാവാണോ കാരണം?

രാത്രി കാലങ്ങളില്‍ അമല പോള്‍ നിര്‍മാതാവിനൊപ്പം പുറത്ത് പാര്‍ട്ടിയ്ക്ക് പോകാറുണ്ടെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ വന്നു. യുവ നടന്‍ എന്നും യുവ നിര്‍മാതാവ് എന്നും പേര് കേട്ടതോടെയാണ് അത് ധനുഷ് തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് അടുത്തതായി നിര്‍മിയ്ക്കുന്നത് അമ്മായി അച്ഛന്‍ രജനികാന്തിന്റെ സിനിമയാണ് എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അതിന് പിന്നിലും ഒരു കഥയുണ്ട് എന്നാണ് ഇപ്പോഴുള്ള വിവരം. അമല പോളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ഡേറ്റ് നല്‍കാം എന്ന് രജനികാന്ത് ധനുഷിനോട് പറഞ്ഞുവത്രെ.

വേലിയില്ലാ പട്ടധാരി എന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷും അമല പോളും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ധനുഷ് നിര്‍മിച്ച് അമ്മ കണക്ക് എന്ന ചിത്രത്തില്‍ അമല നായികയായി. ഇപ്പോള്‍ വട ചെന്നൈ എന്ന ചിത്രത്തിന് വേണ്ടി ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക