Image

ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്

Published on 02 September, 2016
ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്
ഉര്‍വശിയോട് അടുത്ത് ഇടപ്പെടാന്‍ കഴിയാറില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്. അമ്മയും ഞാനും കൂട്ടുകാരെ പോലെയാണ്. അമ്മയുടെ സഹോദരി കാത്തുവിനോടും (കലാരഞ്ജിനി) അങ്ങനെ തന്നെയാണ്. എന്നാല്‍ പൊടിയമ്മയോട്(ഉര്‍വശി) അടുത്ത് ഇടപഴകാന്‍ കഴിയാറില്ലെന്ന് ശ്രീമയ് പറയുന്നു.
അടുപ്പമുള്ളവര്‍ കല്‍പ്പനയെ വിളിച്ചിരുന്നത് മിനിമോളെ എന്നാണ്. ചിലര്‍ മിനികുട്ടിയെന്നും വിളിക്കും. മകള്‍ ശ്രീമയ് കല്‍പ്പനയെ കുറിച്ചുള്ള അടുപ്പത്തെ കുറിച്ച് പറയുമ്പോഴെല്ലാം മിനികുട്ടിയെന്നാണ് പറയുന്നത്. കല്‍പനയുടെ സഹോദരിമാരിലൊരാളായ കലാരഞ്ജിനിയാണ് കാത്തു. ഉര്‍വശിയാണ് പൊടിയമ്മ. അമ്മയോടും സഹോദരിമാരോടുമുള്ള അടുപ്പത്തെ കുറിച്ചും ശ്രീമയ് പറയുന്നു.

ഉര്‍വശിയോട് മറ്റാരേക്കാളും ഇത്തിരി ആദരവ് കൂടുതലാണ്. അതുക്കൊണ്ടായിരിക്കും തനിക്ക് പൊടിയമ്മയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതെന്നും ശ്രീമയ് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക