Image

രണ്ടു ഡി.എം.കെ മുന്‍മന്ത്രിമാരുടെ വീട്ടില്‍ റെയ്ഡ്‌

Published on 10 February, 2012
രണ്ടു ഡി.എം.കെ മുന്‍മന്ത്രിമാരുടെ വീട്ടില്‍ റെയ്ഡ്‌
ചെന്നൈ: രണ്ടു ഡി.എം.കെ മുന്‍മന്ത്രിമാരുടെ വീടുകളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ്. അനധികൃതമായ സ്വത്ത് സമ്പാദിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.

കെ.ആര്‍ പെരിയകറുപ്പന്‍, എ. തമിഴരശി എന്നിവരുടെ വീടുകളിലാണ് രാവിലെ റെയ്ഡ് നടന്നത്. ശിവഗംഗയിലുള്ള പെരിയകറുപ്പന്റെ വീട്ടിലും മധുരയിലുള്ള തമിഴരശിയുടെ വീട്ടിലുമാണ് പരിശോധന നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക