Image

കോടഞ്ചേരിയില്‍ അധ്യാപകന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

Published on 10 February, 2012
കോടഞ്ചേരിയില്‍ അധ്യാപകന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
കോടഞ്ചേരി: സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. തലശേരി ഉമ്മറാസ് ഹൗസില്‍ സിയാദ്(28) ആണ് കോടഞ്ചേരി പുലിക്കയം റോഡിലെ ആലക്കല്‍ ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചത്.

കോടഞ്ചേരി സെന്റ് മേരീസ് സ്‌കൂളിലെ സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനാണ് സിയാദ്. പുലര്‍ച്ചെ 2.50നാണ് കെട്ടിടത്തിനു മുകളില്‍ നിന്ന് അധ്യാപകന്‍ ചാടിയത്. എന്തോ വീഴുന്ന ശബ്ദവും ഞരക്കവും കേട്ട് ടൗണില്‍ റോന്തു ചുറ്റുകയായിരുന്ന ഗൂര്‍ഘ ഓടിവന്നപ്പോഴാണ് അധ്യാപകന്‍ റോഡില്‍ കിടന്ന് പിടയുന്നതു കണ്ടത്. ഉടന്‍തന്നെ കോടഞ്ചേരി പോലീസില്‍ അിയിച്ചു. പോലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലിന് മരിച്ചു. ഈ കെട്ടിടത്തിലെ ഒരു മുറിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അധ്യാപകന്‍.

തലശേരിയില്‍ നിന്നും രണ്ടു മാസം മുമ്പാണ് ഇയാള്‍ അധ്യാപകനായി കോടഞ്ചേരിയില്‍ എത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ് സിയാദെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക