Image

'ഒരു മുത്തശ്ശി ഗദ'യുടെ ട്രൈലെര്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വ്യൂസ്‌ കടന്നു

Published on 01 September, 2016
'ഒരു മുത്തശ്ശി ഗദ'യുടെ ട്രൈലെര്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വ്യൂസ്‌ കടന്നു

കൊച്ചി: ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ജൂഡ്‌ ആന്റണി ജോസഫ്‌ സംവിധാനം നിര്‍വഹിച്ച 'ഒരു മുത്തശ്ശി ഗദ'യുടെ ട്രൈലെര്‍ റിലീസ്‌ ചെയ്‌ത ഒരു ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം വ്യൂസ്‌ നേടി. അജു വര്‍ഗ്ഗീസ്‌ ചിത്രത്തെ നൂതന രീതിയില്‍ പരിചയപ്പെടുത്തുന്ന ഈ വീഡിയോക്ക്‌ സോഷ്യല്‍ മീഡിയയിലും നല്ല അഭിപ്രായങ്ങളാണ്‌ ലഭിച്ചിരിക്കുന്നത്‌.

ട്രൈലെര്‍ ഇപ്പോള്‍ 1,50,000 അധികം വ്യൂസ്‌ നേടിക്കഴിഞ്ഞു

ജൂഡ്‌ ആന്റണി ജോസഫ്‌ തന്നെയാണ്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌. സുരാജ്‌ വെഞ്ഞാറമൂട്‌, ലെന, രജനി ചാണ്ടി, ഭാഗ്യലക്ഷ്‌മി, അപര്‍ണ്ണ ബാലമുരളി, അപ്പു, രാജീവ്‌ പിള്ള, വിജയരാഘവന്‍, രഞ്‌ജി പണിക്കര്‍, ലാല്‍ ജോസ്‌, വിനീത്‌ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. ഛായാഗ്രഹണം വിനോദ്‌ ഇല്ലമ്പള്ളിയും ചിത്രസംയോജനം ലിജോ പോളുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.

 ഗാനങ്ങളും പശ്ചാത്തലസംഗീതവും ഷാന്‍ റഹ്‌മാന്റേതാണ്‌. ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌ന്റെ ബാനറില്‍ മുകേഷ്‌ ആര്‍ മേത്ത നിര്‍മ്മിച്ച 'ഒരു മുത്തശ്ശി ഗദ' സെപ്‌റ്റംബര്‍ 15ന്‌ തീയേറ്ററുകളിലെത്തും.

ട്രൈലെര്‍ കാണുവാന്‍: https://www.youtube.com/watch?v=jL053NocRDE


Muzik247 (മ്യൂസിക്‌247)നെ കുറിച്ച്‌:
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്‌247)നാണ്‌. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, ഇയോബിന്റെ പുസ്‌തകം, വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.


Lohit Chandran
Assistant Manager - Public Relations, Muzik247
Mobile number: +91-8111952266 
'ഒരു മുത്തശ്ശി ഗദ'യുടെ ട്രൈലെര്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വ്യൂസ്‌ കടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക