Image

Muzik247 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യിലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 01 September, 2016
Muzik247 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യിലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു
 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ Muzik247 (മ്യൂസിക്‌247), കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' (KPAC)യിലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `

നീലക്കണ്ണുള്ള മാനേ` എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിജയ്‌ യേശുദാസും ശ്വേത മോഹനുമാണ്‌. ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്‌ വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയാണ്‌.

ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ Muzik247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=yxwWy9ywvkg

സിദ്ധാര്‍ത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ഡറമ്യമ ജശരൗേൃല െ(ഉദയ പിക്‌ചേഴ്‌സ്‌)ന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌
.

 30 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ഉദയ പിക്‌ചേഴ്‌സ്‌'ന്റെ തിരിച്ചുവരവ്‌ സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ്‌ നായിക. മുകേഷ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, അജു വര്‍ഗ്ഗീസ്‌, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്‌, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്‌. ഛായാഗ്രഹണം നീല്‍ ഡി കൂഞയും ചിത്രസംയോജനം വിനീബ്‌ കൃഷ്‌ണനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്‌. ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. 


 (മ്യൂസിക്‌247)നെ കുറിച്ച്‌:
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌  മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം (മ്യൂസിക്‌247)നാണ്‌. 

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, ഇയോബിന്റെ പുസ്‌തകം, വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.


Lohit Chandran
Assistant Manager - Public Relations, Muzik247
Mobile number: +91-8111952266
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക