Image

വിവാഹമോചനം വീണ്ടും; ശാന്തികൃഷ്ണ ബന്ധം വേര്‍പ്പെടുത്തി

Published on 01 September, 2016
വിവാഹമോചനം വീണ്ടും; ശാന്തികൃഷ്ണ ബന്ധം വേര്‍പ്പെടുത്തി

സിനിമയിലെ വിവാഹമോചന വാര്‍ത്തകളിലേക്ക് ഒന്നുകൂടി. മലയാള സിനിമയില്‍ ഒരുക്കാലത്ത് മികച്ച അഭിനയത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ശാന്തികൃഷ്ണയാണ് വിവാഹമോചിതയാകുന്നത്. കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ ബി. സദാശിവനുമായുളള ബന്ധമാണ് ശാന്തികൃഷ്ണ അവസാനിപ്പിക്കുന്നത്. കര്‍ണ്ണാടകയിലെ കുടുംബകോടതിയിലാണ് സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. പരസ്പരധാരണയോടെ പിരിയുന്നതിനാല്‍ വിവാഹമോചനത്തിന് കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

പതിനെട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ആദ്യവിവാഹത്തില്‍ നിന്ന് ബന്ധം വേര്‍പ്പെടുത്തിയ ശാന്തികൃഷ്ണയുടെ രണ്ടാം വിവാഹമായിരുന്നു അത്. അഭിനയരംഗത്തേക്ക് സജീവമാകുവാനുളള തീരുമാനത്തിലാണ് ശാന്തി. നടിമാരായ അമലാ പോള്‍, ദിവ്യ ഉണ്ണി തുടങ്ങിയവരുടെ ഡിവോഴ്‌സ് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ശാന്തികൃഷ്ണയുടെ വിവാഹമോചനവും എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക