Image

അമലപോള്‍ സ്റ്റൈല്‍ മന്നന്റെ നായികയാവുന്നു?

Published on 01 September, 2016
അമലപോള്‍ സ്റ്റൈല്‍ മന്നന്റെ നായികയാവുന്നു?

ഇന്ത്യൻ സിനിമയിലെ നായികമാരെല്ലാം സ്വപ്നം കാണുന്ന നായികാ പദം ഇനി അമലാപോളിന് സ്വന്തം. സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ സിനിമയിൽ നായികയാവാനുള്ള അവസരം അമലയെ തേടി എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. രജനികാന്തിന്റെ അടുത്ത ചിത്രവും കബാലിയുടെ സംവിധായകൻ പാ. രഞ്ജിത്ത് തന്നെയാണ് ഒരുക്കുന്നതെന്നും നിർമ്മാണം നിർവഹിക്കുന്നത് മരുമകൻ ധനുഷാണെന്നും കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. തുടർന്നാണ് അമലയാണ് നായിക എന്ന വാർത്തകൾ പുറത്തുവന്നത്. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർ ബാർ ഫിലിംസുമായി ഏറെ അടുപ്പം പുലർത്തുന്ന നായികയാണ് അമലാപോൾ.

അമല നായികയായി അഭിനയിച്ച വേലയില്ലാ പട്ടതാരിയും നിരൂപക ശ്രദ്ധ നേടിയ അമ്മക്കണക്കും നിർമ്മിച്ചത് വണ്ടർബാർ ഫിലിംസാണ്. മാത്രമല്ല വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ചിത്രീകരണം പുരോഗമിക്കുന്ന വട ചെന്നൈയിലും അമലയാണ് നായിക. സംവിധായകൻ എ.എൽ. വിജയ്യുമായുള്ള അമലയുടെ വിവാഹ മോചനത്തിന് കാരണം വട ചെന്നൈയിൽ അഭിനയിക്കാൻ തീരുമാനിച്ചതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ്യുമായി പിരിഞ്ഞതോടെ അമല കോളിവുഡിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്നതായും വാർത്തകൾ വന്നു. ഇവയെല്ലാം നിഷ്പ്രഭമാക്കുന്ന വലിയ അവസരമാണ് തമിഴിൽ നിന്ന് അമലയ്ക്ക് ലഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക