Image

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ സുവനീര്‍ അണിയറയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 June, 2011
കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ സുവനീര്‍ അണിയറയില്‍
മുന്നൂറില്‍ അധികം പേജുകളുമായി അറാമത്‌ കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷനുവേണ്ടി അണിഞ്ഞൊരുങ്ങുന്ന സുവനീര്‍ അതിന്റെ അവസാനഘട്ടത്തിലാണ്‌. പത്തില്‍ അധികം വരുന്ന സുവനീര്‍ കമ്മിറ്റി, ചീഫ്‌ എഡിറ്റര്‍ രഘുനാഥിന്റെ നേതൃത്വത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. ലോകപ്രശസ്‌തരായ ധാരാളം ഗ്രന്ഥകര്‍ത്താക്കളുടെ കഥകള്‍, ലേഖനം, കവിതകള്‍ ഉള്‍പ്പടെ നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ധാരാളം സാഹിത്യകാരന്മാരുടെ സാഹിത്യസൃഷ്‌ടികളുടെ ഒരു സമാഹാരമാണ്‌ 2011 കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ സുവനീര്‍.

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ ഹൃദയസ്‌പന്ദനമായ ഈ സുവനീര്‍ കമ്മിറ്റിയില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, പി. ബാലരാജന്‍, സോമന്‍പിള്ള, രാജ്‌ കുറുപ്പ്‌, നാരായണന്‍ കുട്ടി, ഷാജു ശിവബാലന്‍, പ്രീത നമ്പ്യാര്‍, വര്‍ഷ നായര്‍, ഗണേഷ്‌ നായര്‍, ചന്ദ്രന്‍ പിള്ള, ശ്രീജിത്‌ നായര്‍ എന്നിവര്‍ അസോസിയേറ്റ്‌ എഡിറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു.

എം.ജി. മേനോന്റേയും ചീഫ്‌ എഡിറ്റര്‍ രഘുനാഥ്‌ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന സുവനീറിലേക്ക്‌ പരസ്യങ്ങള്‍ അയച്ചുതരുന്നതിനായി താഴെപ്പറയുന്ന ഇമെയിലില്‍ ചീഫ്‌ എഡിറ്റര്‍ രഘുനാഥുമായി ബന്ധപ്പെടാവുന്നതാണ്‌. nadhdna@gmail.com
കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ സുവനീര്‍ അണിയറയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക