Image

ഫീനിക്‌സ്‌ ഹോളിഫാമിലി ഇടവകയുടെ മാതൃവേദിയെ ലിസി അപ്രേം നയിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 10 February, 2012
ഫീനിക്‌സ്‌ ഹോളിഫാമിലി  ഇടവകയുടെ  മാതൃവേദിയെ ലിസി അപ്രേം നയിക്കും
ഫീനിക്‌സ്‌: ഫീനിക്‌സിലെ ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാതൃവേദിയുടെ പ്രസിഡന്റായി ലിസി അപ്രേം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിന്ധു സണ്ണി, ലിനറ്റ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ യഥാക്രമം സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇവരുവരും മുന്‍ ഭരണസമിതിയിലും ഇതേ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഇടവക വികാരിയും മാതൃവേദി ഡയറക്‌ടറുമായ ഫാ. മാത്യു മുഞ്ഞാനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘടനയുടെ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും സംതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു.

വരും വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട കര്‍മ്മ പദ്ധതികളും യോഗം ചര്‍ച്ച ചെയ്‌തു. നേതൃത്വത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട മൂവരേയും സഹപ്രവര്‍ത്തകരും ഇടവകാംഗങ്ങളും പ്രത്യേകം അഭിനന്ദിച്ചു.

ലിസി അപ്രേം ഫീനിക്‌സിലെ അറിയപ്പെടുന്ന കലാകാരിയും നൃത്താദ്ധ്യാപികയുമാണ്‌. മാത്യു ജോസ്‌ കുര്യാംപറമ്പില്‍ അറിയിച്ചതാണിത്‌.
ഫീനിക്‌സ്‌ ഹോളിഫാമിലി  ഇടവകയുടെ  മാതൃവേദിയെ ലിസി അപ്രേം നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക