Image

ഹേമമാലിനി തിരിച്ചെത്തുന്നു

Published on 31 August, 2016
ഹേമമാലിനി തിരിച്ചെത്തുന്നു

50 വര്‍ഷത്തിനു ശേഷം വീണ്ടും തെലുങ്കു സിനിമാ ലോകത്തേക്ക് തിരിച്ചു വരികയാണ് ഹേമമാലിനി. നടന്‍ ബാലകൃഷ്ണയുടെ നൂറാമത്തെ ചിത്രമായ ‘ഗൗതമീപുത്ര സതകര്‍ണി’ എന്ന ചിത്രത്തിലാണ് ഹേമമാലിനി മുഖ്യ വേഷത്തിലെത്തുക. കൃഷ് ജഗര്‍ളാമുദിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രിയ ശരണാണ് നായിക.

ചിത്രത്തിന്റെ ഷൂട്ടിങ് മദ്ധ്യപ്രദേശില്‍ പുരോഗമിക്കുന്നു. ബാലകൃഷ്ണയുടെ പിതാവ് എന്‍.ടി രാമ റാവുവിനൊപ്പമാണ് അവസാനമായി തെലുങ്കില്‍ ഹേമമാലിനി അഭിനയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക