Image

ആര്യയും നയന്‍താരയും ഒന്നിക്കുന്നു

Published on 31 August, 2016
ആര്യയും നയന്‍താരയും ഒന്നിക്കുന്നു
ബോസ് എങ്കിറ ഭാസ്കരൻ, രാജാ റാണി എന്നി ചിത്രങ്ങൾക്കുശേഷം ആര്യയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു. അമീർ സംവിധാനം ചെയ്യുന്ന സന്താന ദേവൻ എന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നതെന്നാണ് കേൾക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമ‍യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. 2013ൽ പുറത്തിറങ്ങിയ രാജറാണിക്കുശേഷം ആര്യയ്ക്ക് ഹിറ്റുകളൊന്നും സമ്മാനിക്കാൻ കളിഞ്ഞിരുന്നില്ല. എന്തായാലും ന‍യൻതാരയെ മുൻനിർത്തി ആര്യ ചിത്രം വിജയിപ്പിക്കാനുള്ള ശ്രമത്തിലാണത്രേ സന്താന ദേവന്‍റെ അണിയറസംഘം. രാഘവൻ സംവിധാനം ചെയ്യുന്ന കടമ്പനാണ് പ്രതീക്ഷയുണർത്തുന്ന മറ്റൊരു ആര്യ ചിത്രം. ചിത്രം നവംബറിൽ തിയെറ്ററുകളിലെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക