Image

തൃശ്ശൂര്‍ ഭാഷ പറഞ്ഞ് ദുല്‍ഖര്‍, സത്യന്‍ അന്തിക്കാട് ചിത്രം ആരംഭിച്ചു

Published on 31 August, 2016
തൃശ്ശൂര്‍ ഭാഷ പറഞ്ഞ് ദുല്‍ഖര്‍, സത്യന്‍ അന്തിക്കാട് ചിത്രം ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തില്‍ ഒരു തൃശ്ശൂര്‍കാരനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. തൃശൂരിലെ ഒരു പ്രധാന വ്യവസായിയുടെ മകനാണ് ദുല്‍ഖറിന്റെ കഥാപാത്രം. മുകേഷാണ് അച്ഛന്റെ റോളില്‍. കേരളം കൂടാതെ തമിഴ്നാട്ടിലും സിനിമയുടെ ചിത്രീകരണമുണ്ട്.

ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് ശേഷം ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് നായിക. അനുപമയെ കൂടാതെ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നത്. വിദ്യാസാഗറിന്റേതാണ് സംഗീത സംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക