Image

ഇഷയ്ക്ക് ചുംബനം ഇഷ്ടമാണ്

Published on 31 August, 2016
ഇഷയ്ക്ക് ചുംബനം ഇഷ്ടമാണ്
കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ഒരു മടിയും ഇല്ല എന്ന് തട്ടത്തിന്‍ മറയത്തിലടെ മലയാളി മനം കീഴടക്കിയ സുന്ദരി ഇഷ തല്‍വര്‍. ചുംബിക്കാനും ചുംബനം സ്വീകരിക്കാനും തയ്യാറാണ് എന്ന് ഇഷ പറയുന്നു. അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ടു തന്നെ എല്ലാവിധ രംഗങ്ങളും അഭിനയിക്കേണ്ടത് തന്റെ കടമയാണ് എന്നും താരം വ്യക്തമാക്കി.
തിരു മുല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇഷ സിനിമയില്‍ എത്തിയത്. നീണ്ട ഇടവേളയ്ക്കു ശേഷം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പായ മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് തിരിച്ചെത്തിരിക്കുകയാണു താരം. 

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ഇഷ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക