Image

'യേശുക്രിസ്തു റിപ്പബ്ലിക്കനല്ല' -യുട്യൂബ് വീഡിയോ സൂപ്പര്‍ഹിറ്റ്‌

Published on 10 February, 2012
'യേശുക്രിസ്തു റിപ്പബ്ലിക്കനല്ല' -യുട്യൂബ് വീഡിയോ സൂപ്പര്‍ഹിറ്റ്‌
യേശു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണോ..... വീഡിയോ യുട്യൂബില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നു.

22-കാരനായ ജെഫേഴ്‌സണ്‍ ബെത്‌കെ ജനവരി 10ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 186 ലക്ഷത്തിലേറെ തവണ  യുട്യൂബില്‍ കണ്ടുകഴിഞ്ഞു. പല സൈറ്റുകളില്‍ അതിനെക്കുറിച്ച് ഗൗരവമാര്‍ന്ന ചര്‍ച്ചകളും പൊടിപൊടിക്കുന്നു.

'വൈ ഐ ഹേറ്റ് റിലീജിയന്‍, ബട്ട് ലവ് ജീസസ്' ('Why I Hate Religion, But Love Jesus') എന്ന വീഡിയോ പോസ്റ്റു ചെയ്യുമ്പോള്‍ ബെത്‌കെ തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്, പിറ്റെന്ന് രാവില ആകുമ്പോഴേക്കും കുറഞ്ഞത് 1000 പേര്‍ ആ വീഡിയോ കണ്ടിരിക്കും എന്നാണ്; കൂടിയാല്‍ 6000 പേര്‍ കാണും. എന്നാല്‍, പിറ്റെന്ന് രാവിലത്തെ വാര്‍ത്ത ആ വീഡിയോ അതിനകം ഒരുലക്ഷം തവണ കണ്ടുകഴിഞ്ഞു എന്നതായിരുന്നു!

ഒരു കവിതയാണ് ആ വീഡിയോയില്‍ ബെത്‌കെ അവതരിപ്പിച്ചിരിക്കുന്നത്. അതൊരിക്കലും മതത്തെ ഇല്ലാതാക്കാനുള്ളതല്ലെന്ന് ആ യുവാവ് പറയുന്നു. കാപട്യത്തിനും മറ്റനേകം തെറ്റുകള്‍ക്കുമെതിരിയെുള്ളതാണ് തന്റെ കവിതയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പ്രകോപനകരമായ പല വരികളും ആ കവിതയിലുണ്ട്.
അതിലെ തിരഞ്ഞെടുത്ത ചില വരികള്‍ ചുവടെ -

What if I told you Jesus came to abolish religion?
What if I told you voting Republican really wasn't his mission?
What if I told you 'Republican' doesn't automatically mean 'Christian'?
Why does it build huge churches but fails to feed the poor?
Religion says 'slave,' Jesus says 'son'
Religion puts you in bondage while Jesus sets you free
Religion makes you blind, but Jesus makes you see
And that's why religion and Jesus are two different clans
'യേശുക്രിസ്തു റിപ്പബ്ലിക്കനല്ല' -യുട്യൂബ് വീഡിയോ സൂപ്പര്‍ഹിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക