Image

പ്രിയങ്ക ചോപ്ര ബോളീവുഡ് വിടുന്നു; ലക്ഷ്യം ഹോളീവുഡ്

Published on 31 August, 2016
പ്രിയങ്ക ചോപ്ര ബോളീവുഡ് വിടുന്നു; ലക്ഷ്യം ഹോളീവുഡ്
ഗ്ലാമര്‍ താരം പ്രിയങ്കാചോപ്ര ഹോളിവുഡ് ലക്ഷ്യമാക്കി നീങ്ങുന്നതയി സൂചനകള്‍. ക്വാന്റിക്കോ 2 ും റോക്കിനൊപ്പമുള്ള ബേവാച്ചും ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുമെന്നാണ് വിവരം. 
ലോസ് ഏഞ്ചല്‍സില്‍ താരം അടുത്തിടെ അപ്പാര്‍ട്ട്മെന്റ് വാങ്ങിയതും പുതിയ ബോളിവുഡ് ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടാതെ അകന്നു നില്‍ക്കുന്നതും കൂട്ടിവായിക്കപ്പെടുകയും ചെയ്യുന്നുണ്ട്്. ക്വാന്റിക്കോ 2 ും ബേവാച്ചും സ്വീകരിക്കപ്പെട്ടാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താരം പൂര്‍ണ്ണമായും ഹോളിവുഡില്‍ കാല്‍ ഉറപ്പിക്കുമെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയില്‍ ഉണ്ടായിരുന്ന താരം കേവലം ഒരു മാസം മാത്രമാണ് നാട്ടില്‍ തങ്ങിയത്. 
എബിസി ചാനലിലെ ക്വാന്റിക്കോയാണ് ഇപ്പോള്‍ താരം ശ്രദ്ധ വെച്ചിരിക്കുന്ന പദ്ധതി. ഹോളിവുഡിലെ തന്നെ പ്രമുഖ താരങ്ങളില്‍ ഒരാളും ഡബ്ള്യൂഡബ്ള്യൂഇ താരവുമായ റോക്കിനൊപ്പമാണ് പ്രിയങ്ക ബേവാച്ചില്‍ എത്തുന്നത്. അതേസമയം താരം സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ടെന്നും താരത്തിന്റെ അടുത്ത പ്രൊജക്ട് ഒരു ഇന്ത്യന്‍ ചിത്രമാണെന്നും ഈ വര്‍ഷം അവസാനത്തോടെ അതുണ്ടാകുമെന്നും എന്റര്‍ടെയ്ന്‍മെന്റ് വെബ്സൈറ്റായ ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം താരത്തിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക