Image

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് ഒപ്പം അക്ഷയ് കുമാറും

Published on 31 August, 2016
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് ഒപ്പം അക്ഷയ് കുമാറും
ബോളിവുഡിലേയ്ക്ക് വീണ്ടും വിളിച്ചതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഹിന്ദിയിലെ മൂന്നാംചിത്രത്തില്‍ പൃഥ്വിക്കൊപ്പം സൂപ്പര്‍ താരം അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തും.
നിരൂപക പ്രശംസ നേടുകയും നൂറ് കോടി ക്ലബ്ബില്‍ കയറുകയും ചെയ്യ്ത ബേബി എന്ന സിനിമയുടെ ആദ്യ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. ബേബിയില്‍ അക്ഷയ് കുമാറും തപ്സി പന്നുവുമായിരുന്നു ടൈറ്റില്‍ റോളില്‍ എത്തിയത്. ബേബിയുടെ ആദ്യ ഭാഗമായി ഒരുക്കുന്ന മീരയില്‍ പൃഥ്വിരാജും മനോജ് വാജ്പേയിയുമാണ് നായകന്മാര്‍. 
നായികയായി തപ്സി തന്നെ എത്തും. ആക്ഷന്‍ ചിത്രമായാണ് മീര ഒരുക്കുന്നത്. അജയ് സിങ് രജ്പുത് എന്ന കഥാപാത്രമായി അതിഥി താരമായാണ് അക്ഷയ് ചിത്രത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക