Image

കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി

ലിസ്സി തോട്ടപ്പുറം Published on 10 February, 2012
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി
ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാ വിഭാഗമായ കെ.സി.എസ്‌. വിമന്‍സ്‌ ഫോറത്തിന്റെ ഫാമിലി നൈറ്റ്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 28-ാം തീയതി ശനിയാഴ്‌ച നൈല്‍സിലുള്ള ലോണ്‍ട്രിമാനര്‍ ബാങ്ക്വറ്റ്‌ ഹാളില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ ഉദ്‌ഘാടനം ചെയ്‌തു. വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍, 2012 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജെയിംസ്‌ ഇല്ലിക്കല്‍, ജനറല്‍ കണ്‍വീനര്‍ ടോമി മ്യാല്‍ക്കരപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

വിമന്‍സ്‌ഫോറം സെക്രട്ടറി ലിസ്സി തോട്ടപ്പുറം സ്വാഗതവും ട്രഷറര്‍ മേഴ്‌സി തിരുനെല്ലിപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ഡെല്ല നെടിയകാലായില്‍ എം.സി.യായിരുന്നു. കെ.സി.എസ്‌. സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. വനിതകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട വിവിധങ്ങളായ കലാപരിപാടികളില്‍ നൂറുകണക്കിന്‌ അംഗങ്ങള്‍ പങ്കെടുത്തു. ദമ്പതികള്‍ക്കായി നടത്തിയ ബ്യൂട്ടി പേജന്റില്‍ ജോണിക്കുട്ടി- ഷാലോം പിള്ളവീട്ടില്‍ ഫാമിലിക്ക്‌ ഒന്നാം സ്ഥാനവും രാജേഷ്‌ -ഡോളി കിഴക്കേതില്‍ ഫാമിലിക്ക്‌ രണ്ടാംസ്ഥാനവും ലഭിച്ചു. ചിന്നു തോട്ടം, ഡെന്നി പുല്ലാപ്പള്ളി എന്നിവര്‍ ബ്യൂട്ടിപേജന്റിന്‌ നേതൃത്വം നല്‍കി. ബേബി മുണ്ടപ്ലാക്കില്‍ ഫാമിലി ബ്യൂട്ടി പേജന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌തു. ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ്‌ പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഫാമിലി നൈറ്റ്‌ ഫാ. സജി പിണര്‍ക്കയില്‍ ഉദ്‌ഘാടനം ചെയ്യന്നു. ഇടത്തുനിന്ന്‌ ഡെല്ല നെടിയകാലായില്‍, ലിസ്സി തോട്ടപ്പുറം, മേഴ്‌സി തിരുനെല്ലിപ്പറമ്പില്‍, നിമ്മി തുരുത്തുവേലില്‍, സിറിയക്‌ കൂവക്കാട്ടില്‍, ജെയിംസ്‌ ഇല്ലിക്കല്‍, ജോമോന്‍ തൊടുകയില്‍, ഗ്രേസി വാച്ചാച്ചിറ, മത്യാസ്‌ പുല്ലാപ്പള്ളി, ബിനു പൂത്തുറയില്‍, ടോമി മ്യാല്‍ക്കരപ്പുറത്ത്‌, ഷിജു ചെറിയത്തില്‍, സൈമണ്‍ മുട്ടത്തില്‍, സി. സേവിയര്‍ എന്നിവര്‍ സമീപം.
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി
വിമന്‍സ്‌ ഫോറം ഫാമിലിനൈറ്റിനോടനുബന്ധിച്ച്‌ നടന്ന യോഗത്തില്‍ വനിതകളുടെ ഈശ്വരപ്രാര്‍ത്ഥന.
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഫാമിലിനൈറ്റ്‌ ശ്രദ്ധേയമായി
ബ്യൂട്ടി പേജന്റില്‍ ഒന്നാം സ്ഥാനം നേടിയ ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷാലോം പിള്ളവീട്ടില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക