Image

ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജോര്‍ജ്‌ തോട്ടപ്പുറം Published on 10 February, 2012
ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വളരെ പ്രശസ്‌തമായ രീതിയില്‍ നടത്താറുള്ള കലാമേള ഏപ്രില്‍ 14-ാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. ചിക്കാഗോയില്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയ ഹാളില്‍വച്ച്‌ ഏപ്രില്‍ 14-ാം തീയതി ശനിയാഴ്‌ച രാവിലെ 8 മണിമുതല്‍ നടത്തപ്പെടുന്ന കലാമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ചിക്കാഗോയിലെ നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന യുവജനോത്സവമാണ്‌ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ ലഭിക്കുന്നവരില്‍ നിന്ന്‌ കലാപ്രതിഭയും, കലാതിലകവും തെരഞ്ഞെടുക്കപ്പെടും. വളരെ അടുക്കും ചിട്ടയോടുംകൂടി നടത്തപ്പെടുന്ന കലാമേളയ്‌ക്ക്‌ ജനറല്‍ കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി കളരിക്കമുറി, കോര്‍ഡിനേറ്റര്‍ ജോജോ വെങ്ങാന്തറ എന്നിവര്‍ നേതൃത്വം നല്‍കും. കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ cmakalamela2012 എന്ന വെബ്‌സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക