Image

ത്രിരാഷ്ട്ര ഏകദിനം: ലങ്കയ്‌ക്കെതിരേ ഡേവിഡ് വാര്‍നര്‍ കളിച്ചേക്കില്ല

Published on 09 February, 2012
ത്രിരാഷ്ട്ര ഏകദിനം: ലങ്കയ്‌ക്കെതിരേ ഡേവിഡ് വാര്‍നര്‍ കളിച്ചേക്കില്ല
പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍നര്‍ കളിച്ചേക്കില്ല. വാര്‍നര്‍ക്ക് വിശ്രമം അനുവദിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സൂചന നല്‍കി. ഡേവിഡ് ഹസി, റിക്കി പോണ്ടിംഗ് എന്നിവരില്‍ ഒരാള്‍ക്ക് പകരം ക്യൂന്‍സ്‌ലാന്‍ഡിന്റെ ഫോറസ്റ്റിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. നിലവില്‍ ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ഏക കളിക്കാരനാണ് വാര്‍നര്‍. ഈ സീസണില്‍ ആറ് ടെസ്റ്റുകള്‍ കളിച്ച വാര്‍നര്‍ രണ്ടു സെഞ്ചുറി നേടുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക