Image

എെശ്വര്യ ആര്‍ ധനുഷിന് യു എന്‍ അംഗീകാരം

Published on 29 August, 2016
എെശ്വര്യ ആര്‍ ധനുഷിന് യു എന്‍ അംഗീകാരം

സ്റ്റെെല്‍ മന്നന്‍ രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ എെശ്വര്യ ആര്‍ ധനുഷിന് എെക്യരാഷ്ട്രസഭയുടെ അംഗീകാരം. തെക്കേ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസിഡറായി എെശ്വര്യയെ തിരഞ്ഞെടുത്തു. സിനിമ തിരക്കുകൾക്കിടയിലും നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കണക്കിലെടുത്താണ് ഐശ്വര്യയെ തിരഞ്ഞെടുത്ത്.

ദയാ ഫൗണ്ടേഷൻ അടക്കം നിരവധി സംഘടനകളിൽ അംഗമാണ് ഐശ്വര്യ. സംവിധായികയായും നർത്തകിയായും ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റ് ആയുമെല്ലാം തിളങ്ങുന്ന വ്യക്തിയാണ് ഐശ്വര്യ. ത്രീ, വെയ് രാജാ വെയ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഐശ്വര്യയാണ്. മികച്ച നര്‍ത്തകിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ഐശ്വര്യ നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക