Image

ഒരു വടക്കന്‍ സെല്‍ഫി കണ്ടവര്‍ തന്നോട് ഇനി അഭിനയിക്കരുതെന്ന് പറഞ്ഞു; മഞ്ജിമ

Published on 29 August, 2016
ഒരു വടക്കന്‍ സെല്‍ഫി കണ്ടവര്‍ തന്നോട് ഇനി അഭിനയിക്കരുതെന്ന് പറഞ്ഞു; മഞ്ജിമ

ബാലതാരമായി തിളങ്ങിയ ശേഷം നാളുകള്‍ക്കിപ്പുറമാണ് മഞ്ജിമ സിനിമയില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി പ്രജിത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയില്‍ നായികയായിട്ടായിരുന്നു മഞ്ജിമ എത്തിയത്. എന്നാല്‍ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തെ മ‍ഞ്ജിമയുടെ അഭിനയത്തെ പലരും വിമര്‍ശിച്ചു.

സിനിമയുടെ ക്ലൈമാക്‌സ് രംഗം കണ്ടിട്ട് ഇനി അഭിനയിക്കരുതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോള്‍ മഞ്ജിമ പറയുന്നത്. തനിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ക്ലൈമാക്‌സ് സീനിലെ അഭിനയത്തില്‍ പൂര്‍ണതൃപ്തി ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രേക്ഷകര്‍ മറ്റൊരു രീതിയിലാണ് അതിനെ കണ്ടതെന്നും മഞ്ജിമ പറഞ്ഞു.

11 വര്‍ഷം സിനിമാ ലോകത്ത് നിന്നു പൂര്‍ണമായി മാറിനിന്ന ശേഷമായിരുന്നു ഒരു വടക്കന്‍ സെല്‍ഫിയില്‍ അഭിനയിച്ചത്. കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. പ്രത്യേകിച്ച ഡബ്ബിംഗിലും വികാരഭരിതമായ രംഗങ്ങളിലും. ഇത്തരം വിമര്‍ശനം മനസില്‍വച്ചുകൊണ്ടാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. എല്ലാവര്‍ക്കും താഴ്ച ഉണ്ടാകും. അവിടെ നിന്ന് നമ്മള്‍ തന്നെ സ്വയം കരകയറണം. ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അഭിനയതത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഗൗതം സാറിനാണ്. മഞ്ജിമ ഒരു അഭിമുഖത്തില്‍ പറയുന്നു.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയ്യ എന്ന ചിത്രത്തിലെ നായികയായ മഞ്ജിമ അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ്. തമിഴിലും തെലുങ്കിലുമാണ് ഗൗതം മേനോന്‍ ചിത്രം ഒരുക്കുന്നത്. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ് മഞ്ജിമയുടെ നായകന്മാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക