Image

ഗോസിപ്പുകള്‍ക്ക് സ്ഥാനമില്ല, ദുല്‍ഖറിനൊപ്പം ഇനിയും അഭിനയിക്കണം; നിത്യ മേനോന്‍

Published on 29 August, 2016
ഗോസിപ്പുകള്‍ക്ക് സ്ഥാനമില്ല, ദുല്‍ഖറിനൊപ്പം ഇനിയും അഭിനയിക്കണം; നിത്യ മേനോന്‍

ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കിയവരാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ഇരുവരും ഒന്നിച്ചെത്തിയ ഉസ്താദ് ഹോട്ടല്‍, ഒ കെ കണ്‍മണി, 100 ഡേയ്സ് ഒാഫ് ലൗ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളും എത്തിയിരുന്നു.

എന്നാല്‍ ഗോസിപ്പുകളെ വകവയ്ക്കുന്നില്ലെന്നും, ദുല്‍ഖറിനൊപ്പം ഭാവിയില്‍ ഇനിയും ഒരുപാട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നിത്യ മേനോന്‍ പറഞ്ഞു. മാത്രമല്ല ദുല്‍ഖറിനോടൊപ്പം അഭിനയിക്കുമ്പോെള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടബിളാണെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

ഇരുവരും ഒന്നിച്ച 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രം ഡബ്ബ് ചെയ്ത് തെലുങ്കില്‍ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ പ്രമോഷന് സംസാരിക്കവെയാണ് ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ഇനിയും താത്പര്യമുണ്ട് എന്ന് നിത്യ പറഞ്ഞത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീടാണ് മണിരത്നം സംവിധാനം ചെയ്ത ഒ കെ കണ്‍മണിയില്‍ ഇരുവരും ഒന്നിച്ചെത്തിയത്. അവസാനമായി ഇരുവരും നായിക നായകന്മാരായി എത്തിയത് ജാനൂസ് മുഹമ്മദിന്റെ 100 ഡേയ്സ് ഒാഫ് ലൗവിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക