സാമ്പത്തികമായി ഒരു മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനാണല്ലോ
നമ്മില്‍ ഒട്ടുമുക്കാല്‍ പേരും ഇന്ത്യക്കുപുറത്തു കടന്നത് ഞാനിവിടെ
എഴുതുന്നത് 1970 കളില്‍ അമേരിക്കന്‍ നാടുകളിലേയ്ക്ക് കുടിയേറി പാര്‍ത്തവരെ
ക്കുറിച്ചാണ് കുടിയേറി. ഇവിടെ ജോലികള്‍ ആയി, കുടുംബങ്ങള്‍
കെട്ടിപ്പെടുത്തു, മക്കളായി പലര്‍ക്കും ഇപ്പോള്‍ കൊച്ചുമക്കളും അയി.
സാമ്പത്തികമായും ആരും മോശ സ്ഥിതിയിലും അല്ല.
ഒരു വലിയ ശതമാനം, അമേരിക്കന്‍ ജീവിതവും, രീതികളും, ഇവിടുത്തെ രാഷ്ട്രീയവും
എല്ലാം ആയി സംയോജിച്ചു ജീവിക്കുന്നു. ഏതാനും പേര് എന്നും തികച്ചും ഒരു
അനന്യ രാജ്യത്തു ജീവിക്കുന്ന ചിന്തയിലും കഴിയുന്നു.
ഏതു രീതിയില്‍ ആണെങ്കിലും മുപ്പതും നാല്പതും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഈ നാട്ടില്‍ എത്തിച്ചേര്‍ന്ന നമ്മളില്‍ ഒട്ടനവധിപേര്‍ ഒന്നുകില്‍
റിട്ടയര്‍ ചെയ്തു മറ്റു പലരും അതിലേക്കായി ഒരുങ്ങുന്നു. ഈ സമയീ പലരും
ചിന്തിക്കുന്നുണ്ടാവണം ഇനി എന്ത്..... ഇനി എങ്ങോട്ട് .......?
പിള്ളേരെല്ലാം വളര്‍ന്നു ജോലിക്കാരായി അവര്‍ക്ക് അവരുടെ കുടുംബങ്ങള്‍ ആയി
അവരുടെ വഴികളില്‍ കൂടി പോകുന്നു. നമ്മില്‍ പലര്‍ക്കും പേരക്കുട്ടികളായി.
നമ്മള് വീണ്ടും ആദ്യമെ വന്നപോലെ കൂട്ടില്‍ രണ്ടാളുകള്‍ മാത്രം? ആദ്യ
സമയം കൂടു ചെറുതായിരുന്നു ഇന്നിപ്പോള്‍ ഒരു വലിയ കൂട്ടില്‍ രണ്ടു പക്ഷികള്‍
മാത്രം.
പല അവസരങ്ങളിലും സ്ഥലങ്ങളിലും കേള്‍ക്കുന്ന ഒരു സംസാരമാണിത് 'എന്താ
പെന്ഷന് ഒക്കെ പറ്റിയോ? ഇനി എന്താ പരിപാടി ' ഈ ചോദിക്കുന്നവരും ഈ
അവസ്ഥയില്‍ ത്തന്നെ എന്നോര്‍ക്കണം.
താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ തിരികെപോയി ഇനി ഉള്ള കാലം കഴിയണം എന്നു
വിചാരിക്കുന്നവര്‍ കുറച്ചുപേര്‍. ഇനി നാട്ടിലേയ്ക്ക് തിരികെ പോയിട്ടു എന്തു
നേടാന്‍ മറ്റൊരു കൂട്ടരുടെ ചിന്ത. വേറേ ചിലര്‍ക്കിഷ്ട്ടം കുറെ നാള്
ഇവിടെയും കുറെ നാള് അവിടേയും അയി കഴിയുക. ഇപ്പോള്‍ വിമാന യാത്ര ഒക്കെ വളരെ
എളുപ്പവും മെച്ചവും ആയ സ്ഥിതിക്ക് ഈ മൂന്നാമത്തെ ചിന്താഗെദിക്കാരുടെ എണ്ണം
വര്‍ധിക്കും.
ഇതില്‍ ഒന്നാമത്തേയും മൂന്നാമത്തേയും ചിന്താഗതികള്‍ക്കു മുന്‍തൂക്കം നല്കി
അവലോകനം ചെയ്യാീ . തിരികെ നാട്ടില്‍ പോയി ഇനിയുള്ള കാലം കഴിയാീ ? ഇവിടെ
ഏതാനും ചോദ്യങ്ങള്‍ നമുക്കു തന്നെ ചോദിക്കാം എന്നിട്ട് ഉത്തരങ്ങള്‍
കിട്ടുന്നവയെ പരിശോധിക്കാം.
1 കേരളത്തില്‍ തിരികെ ചെന്ന് എത്ര പേര്‍ക്ക് ഒരു വാഹനം താനേ ഓടിക്കുന്നതിനു
പറ്റും മുഖ്യമായും പട്ടണങ്ങളില്‍? ഓടുന്ന വണ്ടിയില്‍ ഇരിക്കാന്‍ തന്നെ
പേടിയാണ് പലര്‍ക്കും.
2 ഒരു ആവശ്യം വന്നാല്‍ അത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പോകേണ്ടത്
ആണെങ്കില്‍ പല പ്രാവശ്യം കയറി ഇറങ്ങുക, കൈക്കൂലി കൊടുക്കുക എല്ലാവരേയും
സാറു വിളിക്കുക ഇതില്‍ പ്രയാസം ഉണ്ടോ?
3 . അമേരിക്കന്‍ പ്രവാസി റിട്ടേണ്‍ ആയതിനാല്‍ പണക്കാരുടെ ലിസ്റ്റില്‍
കയറിക്കഴിഞ്ഞു ബന്ധുക്കള്‍ ആയിട്ടും നാട്ടുകാര്‍ ആയിട്ടും ഉള്ളതിനും
ഇല്ലാത്തതിനും ആയി ധനാ അഭ്യര്‍ത്ഥനകളുമായി ഒട്ടനവധി എത്തും എന്നും
കരുതിക്കോ.
4 . ഇടക്കിടക്കുള്ള ബന്ധുകള്‍ , കറണ്ട് കട്ട് , മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഇങ്ങനെ പോകുന്നു മറ്റൊരു ലിസ്റ്റ്.
ഈ മുകളില്‍ പറഞ്ഞ അവസ്ഥകളും ആയി പൊരുത്തപ്പെട്ടു പോകുവാന്‍ വിഷമം ഇല്ലാത്തവര്‍ നാട്ടില്‍ തിരികെ പോയാല്‍ പിടിച്ചു നില്ക്കും.
ഇനി, മൂന്നാമത്തെ ചിന്താഗെതി പകുതി സമയീ ഇവിടെ പകുതി അവിടെ. ഇത് ഒന്നു
അവലോകനം ചെയ്തു നോക്കാം. ഒന്നാമത് രണ്ടെടുത്തും ഓരോ താമസ സ്ഥലം വേണം. ഇതു
രണ്ടും കാത്തു സൂക്ഷിക്കുക .അമേരിക്കയില്‍ ഇതു എളുപ്പം ആയിരിക്കും എന്നാല്‍
കേരളത്തില്‍ എപ്പോഴും ഒരു നോട്ടം ഇല്ല എങ്കില്‍ എന്തൊക്കെ സംഭവിക്കാം
എന്നത് ഒരു വിഷയം ആണ്.
കൂടാതെ രണ്ടു സ്ഥലങ്ങളിലും വാഹനങ്ങള്‍ സൂക്ഷിക്കുക ഉപയോഗ ബില്ലുകള്‍
അടക്കുക ഉപയോഗിക്കുന്നില്ല എങ്കിലും എപ്പോഴുീ യൂട്ടിലിട്ടീസ് കണക്ട്
ചെയ്യുകയും വിച്ഛേദിക്കുകഉം ചെയ്യുന്നത് എത്ര പ്രായോഗികം.
എല്ലാവരുടേയും ആഗ്രഹം മറ്റാരേയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ
ജീവിക്കുക എന്നതാണല്ലോ . ആശ്രയിക്കേണ്ടി വന്നാല്‍ എന്റ്റെ അഭിപ്രായത്തില്‍
ജനിച്ച നാട് വിശ്വസനീയീ അല്ല. നമ്മെ ഒരു പ്രവാസിയെ മുതലെടുക്കാന്‍ പൊതു
ജനം കാത്തു നില്ക്കുന്നു.
വേറൊരു പ്രധാന വിഷയം നമ്മുടെ ആരോഗ്യം. എല്ലാവര്ക്കും അറിയാം പ്രായം ആകും
തോറും എന്‍ജിന്റ്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ അറ്റകുറ്റ പണികള്‍
നടത്തേണ്ടി വരും. എവിടെ ആണ് ഇതിനെല്ലാം കൂടുതല്‍ എളുപ്പം? ചിന്തിച്ചു
നോക്കൂ ഒരു അത്യാഹിത സമയത്തു ആംബുലന്‍സ് വിളിക്കുക ഈ ആംബുലന്‍സ് ദുര്‍ഘടം
പിടിച്ച വഴികളില്‍ കൂടി ഓടി ഭ്രാന്തു പിടിച്ച മറ്റു വാഹനങ്ങളെ മറികടന്നു
എപ്പോള്‍ ഒരു ആസ്പത്രയില്‍ എത്തും? ആശുപത്രികള്‍ എല്ലായിടത്തും ഒരു
ബിസിനസ്സ് ആണ് എന്നാല്‍ ഇന്ത്യയില്‍ അത്ര വിശ്വസനീയീ ആയ പ്രാക്റ്റീസുകള്‍
അല്ല നടക്കുന്നത്. അമേരിക്കയില്‍ ഡോക്റ്റേഴ്സിനും ആശുപത്രികള്‍ക്കും
മാല് പ്രാക്ടീസ് എന്ന നിയമത്തെ പേടി ആണ് അതു കേരളത്തില്‍ ഉണ്ടോ എന്നു
സംശയം?
.കേരളത്തില്‍ വലിയ നഗരങ്ങളില്‍ താമസിച്ചാല്‍ പലേ സൗകാര്യങ്ങളും ഉണ്ട്
എന്നാല്‍ അവിടത്തെ പൊലൂഷനും ആള് ബഹളവും ഒക്കെ ഏറേ നാള് സഹിക്കുവാന്‍ എത്ര
പേര്‍ക്ക് സാധിക്കും?
ഈ മുകളില്‍ പ്രതിപാതിച്ചിട്ടുള്ള 'സീസന്‍ഡ് ' അഥവാ സീനിയര്‍ മലയാളികള്‍
എല്ലാവരും തന്നെ അമേരിക്കന്‍ സിറ്റിസണ്‍സ് ആണ്. ഇവര്‍ക്കെല്ലാം ഇവിടെ
ജനിച്ച മക്കളും കൊച്ചു മക്കളും ഉണ്ട് .എന്തായാലും ഈ രണ്ടാം തലമുറ നിങ്ങളുടെ
കൂടെ സ്ഥിരമായി കേരളത്തിലേയ്ക്കു തിരികെ പോരും എന്ന് ചിന്തിക്കേണ്ട. കൂടെ
താമസിക്കില്ല എങ്കിലും ഒരു വിളിപ്പാടില്‍ മക്കള്‍ ഉണ്ട് എന്നത്
ഒരാശ്വാസമല്ലേ?
വര്‍ഷങ്ങള്‍ മുന്നോട്ടു പോകുന്നു കൂടുതല്‍ വിവേകത്തിന്റ്റെ സമയം . എത്തി.
രാവിലെ അലാറം ക്ലോക്കിനെ തെറി പറഞ്ഞുകൊണ്ട് എഴുന്നേറ്റു കാറിലേക്കോടുന്ന
കാലം എല്ലാംതീര്‍ന്നു. ഇപ്പോള്‍ സമയം ഒരുപാട് ഇനിഅത് എങ്ങനെ ചെലവഴിക്കണം
ഇതൊരു ധര്‍മ്മ സങ്കടം തന്നെ.
ഒരു വഴി നമ്മൂടെ മുന്പില് ഉണ്ട് അത് ശ്രെദ്ധിച്ചു നോക്കിയാല്‍ കാണാം.
അമേരിക്കയില്‍ പലേ മലയാളികളും അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ
ചുറ്റുപാടുകള്‍ പലേ രീതികളിലും കേരളീകരിച്ചിട്ടുണ്ട് . ഉദാഹരണത്തിന് മയാമി
പോലുള്ള തെക്കന്‍ ഫ്ലോറിഡയില്‍ മലയാളി തെങ്ങു വളര്‍ത്തുക മാത്രം അല്ല
അതില്‍ കയറി ചെത്തി കള്ളു വരെ എടുക്കുന്നുണ്ട്. ഇതു കേരളത്തില്‍ നടക്കുമോ?
കൂടാതെ ഇപ്പോള്‍ അമേരിക്കയില്‍ ഉട നീളം കാണുന്ന റിട്ടയര്‍മെന്റ്റ്
കമ്മ്യൂണിറ്റികളുടെ ഫാഷന്‍ പ്രകാരം പലേ സ്ഥലങ്ങളിലും കേരളീയര്‍ മുന്‍കൈ
എടുക്കുന്ന പാര്‍പ്പിട കൂട്ടായ്മകള്‍ പൊന്തി വരുന്നുണ്ട് .
ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ഇന്നു ഓരോ മത സഭക്കാര്‍ക്കും ആരാധനാ കേദ്രങള്
ഉണ്ട് ഹിന്ദുക്കള്‍ക്ക് അമ്പലങ്ങള്‍ ഉണ്ട്. പുതിയ മലയാളം സിനിമകള്‍
കേരളത്തില്‍ ഇറങ്ങുന്ന ദിവസം തന്നെ ഇവിടെഉം കാണാം. സമയം ചിലവഴിക്കുന്നതിനു
ഉള്ള വഴികള്‍ ഒന്ന് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ , കൂടാതെ പലേ സംഘടനകളും
ഇന്നു പലേ പട്ടണങ്ങളിലും ഉണ്ട് അവയില്‍ ചേരുക .
അങ്ങനെ എല്ലാം കൊണ്ടും നമ്മള് ഇന്ന് അമേരിക്കയില്‍ ഉടനീളം കൊച്ചു കൊച്ചു
കേരളങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതൊക്കെ വയ്ച്ചു നോക്കുമ്പോള്‍ 'ഒരിടത്തു
ജനനം ഒരിടത്തു മരണം' എന്ന യേശുദാസിന്റ്റെ പാട്ട് നമുക്കു വേണമെങ്കില്‍
സന്തുഷ്ടമായ് പാടാം .
ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്സാസ്
എൻ സ്വദേശം കാണ്മതിനായി നമ്മൾ തനിയെ പോകുന്നു
ആകെ അൽപ്പ നേരം മാത്രം .............