Image

ട്രംപിന്റെ നിലപാട് മാറ്റം (ഏബ്രഹാം തോമസ്)

Published on 29 August, 2016
ട്രംപിന്റെ നിലപാട് മാറ്റം  (ഏബ്രഹാം തോമസ്)
നിയമ വിരുദ്ധ കുടിയേറ്റക്കാരായ ഒരു കോടി പത്തു ലക്ഷം പേരെയും കണ്ടുപിടിച്ച് നാടുകടത്തും, അമേരിക്കയില്‍ ജനിച്ച ഇവരുടെ മക്കള്‍ക്ക് പൗരത്വം നല്‍കുന്ന പ്രശ്‌നമില്ല തുടങ്ങിയ കടുത്ത പ്രഖ്യാപനങ്ങള്‍ ഡോണാള്‍ഡ് ട്രംപ് നടത്തിയപ്പോള്‍ അതു വന്‍ വിവാദത്തിലേക്കു വഴിവച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം അകലെയായപ്പോള്‍ ട്രംപ് നിലപാട് മാറ്റി എന്നാണ് പുതിയ പ്രസംഗങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ വളരെ മയപ്പെടുത്തിയ നയപ്രഖ്യാപനങ്ങളാണുണ്ടാവുന്നത്. ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുടിയേറ്റം ഒരു പ്രധാന വിഷയമായി ചര്‍ച്ച ചെയ്യപ്പെടും എന്ന തിരിച്ചറിവാണ് ഈ ഫ്‌ലിപ് ഫ്‌ലോപ്  (മലക്കം മറിച്ചിലിനു കാരണം എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം).

ടെക്‌സസ് പരമ്പരാഗതമായി അറിയപ്പെടുന്നത് റിപ്പബ്ലിക്കന്‍ സംസ്ഥാനമായാണ്. സുരക്ഷിതമായ ടെക്‌സാസില്‍ പ്രചരണം നടത്തുന്നതിനുപകരം ആ സമയം ഒരു നിര്‍ണായക സ്‌റ്റേറ്റില്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന ഉപദേശം നിരാകരിച്ചാണ് ഏതാനും ദിവസം ചെലവഴിച്ച് ട്രംപ് ടെക്‌സസില്‍ പ്രചാരണം നടത്തിയത്.

ഓസ്റ്റിനില്‍ പ്രസംഗിക്കവേ താന്‍ പൊതുമാപ്പിനെതിരാണ്, മോശക്കാരായ കുടിയേറ്റക്കാരെ പുറത്താക്കുകയും പരിശ്രമശാലികളായ ദീര്‍ഘകാലമായി അമേരിക്കയില്‍ വസിക്കുന്നവരെ സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അധികാരത്തില്‍ വന്നാല്‍ ആദ്യവര്‍ഷം തന്നെ നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കും എന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് ഒരു പിറകോട്ട് പോക്കായി ഇതു ചില ട്രംപ് അനുകൂലികള്‍ വ്യാഖ്യാനം ചെയ്തു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുവാന്‍ കുടിയേറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താന്‍ തയാറാണെന്ന് ട്രംപ് വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മറ്റു ചിലര്‍ പ്രതികരിച്ചു.

'ഇന്‍ ട്രംപ് വി ട്രസ്റ്റ്' എന്ന പുസ്തകം എഴുതിയ ആന്‍ കോള്‍ട്ടര്‍ ട്രംപിന്റെ വലിയ ആരാധികയായിരുന്നു. ട്രംപിന്റെ നിലപാട് മാറ്റം അവരെ ചൊടിപ്പിക്കുകയും ട്വിറ്ററില്‍ ഇതിനെതിരെ അവര്‍ ശക്തമായ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന് തുല്യമായ നയമാണ് ട്രംപ് സ്വീകരിച്ചത് എന്ന് ചില വിമര്‍ശകര്‍ പറഞ്ഞു.

നിലവിലെ അഭിപ്രായ സര്‍വ്വേകള്‍ ട്രംപിന് 12 മുതല്‍ 18 % വരെ മാത്രമാണ് ലറ്റിനോ വോട്ടുകളുടെ പിന്തുണ നല്‍കുന്നത്. ചാഞ്ഞും ചെരിഞ്ഞും ലറ്റിനോകളെ പ്രീണിപ്പിക്കുവാന്‍ ശ്രമം നടത്തിയാലും ഈ ശതമാനത്തില്‍ വലിയ മാറ്റം ഉണ്ടാവില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. ട്രംപിന് ലറ്റിനോകളില്‍ ലഭിക്കുന്ന പിന്തുണ രണ്ട് മുന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ നോമിനികള്‍ക്ക് ലഭിച്ചതിന്റെ പകുതിയില്‍ കുറവാണ്.

വലതു പക്ഷ സംഘടനയായ ഫെഡറേഷന്‍ ഫോര്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ റിഫോമിന്റെ പ്രസിഡന്റ് ഡാന്‍ സ്‌റ്റെയില്‍ പറഞ്ഞത് ട്രംപ് എത്ര തന്നെ മയപ്പെട്ടാലും ഹിലരി ക്ലിന്റന്റെ തീവ്ര നിലപാടിനെക്കാള്‍ ഭേദമായിരിക്കും എന്നാണ്. ഹിലരി പ്രഖ്യാപിച്ചത് ഒരു തരത്തിലും ഉളള കുടിയേറ്റ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഇവിടെ വന്നു കഴിഞ്ഞാല്‍ ഇവിടെ തങ്ങാന്‍ കഴിയും. തീവ്രവാദിയോ നിരന്തര കൊലപാതകിയോ അല്ലെങ്കില്‍ എന്താണെന്നു സ്‌റ്റെയിന്‍ പറയുന്നു.

രണ്ട് സ്ഥാനാര്‍ത്ഥികളുടെയും പ്രഖ്യാപനങ്ങള്‍ നടക്കുമോ എന്ന് കണ്ടു തന്നെ അറിയണം. ഒബാമയുടെ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ കോടതികള്‍ക്ക് മുന്നിലാണ്. പൊതുമാപ്പിനും പൗരത്വത്തിനും കടമ്പകളേറെയുണ്ട്. ട്രംപിന്റെ മുന്‍ പ്രഖ്യാപനം അനുസരിച്ച് നാടുകടത്തലും എളുപ്പമാവില്ല. ഹിലരിയുടെ പ്രഖ്യാപനം എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി നടപ്പാക്കുവാന്‍ ശ്രമിച്ചാല്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടും. കോണ്‍ഗ്രസില്‍ പാസാക്കി എടുക്കുവാന്‍ ശ്രമിച്ചാല്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷവും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ആണ് ഉളളതെങ്കില്‍ അതും ശ്രമകരമായിരിക്കും.
Join WhatsApp News
Democrat 2016-08-29 10:42:39

ട്രംപിന്റെ സമനില തെറ്റി തുടങ്ങി


Anthappan 2016-08-31 03:52:39

 by Christopher Rudolph

Trump is trying to woo

Black voters across the states

But 99% do not support him

Yes, Trump they really hate

He has called them lazy fools

Something they just can’t control

An African-American trait

That’s what keeps them on the dole

He has been sued by the Feds

For discrimination twice

Doesn’t want to rent to blacks

Trump is more unpopular than lice

Yes, Trump is a full blown racist

It is ingrained within his veins

His Dad loved to go to Klan meetings

Wanted blacks back in chains

And Republicans have insulted

Strapping bucks and welfare queens

With shuck and jive racist comments

That are totally obscene

And the KKK supports him

Trump has the support of David Duke

Trump refuses to disavow him

That really makes me puke

But Trump The Welfare King

Has been running a big scam

Many years he’s paid no taxes

For he’s been screwing Uncle Sam

 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക