Image

വൈദ്യുതി സര്‍ച്ചാര്‍ജ് ഉത്തരവിറങ്ങി

Published on 09 February, 2012
വൈദ്യുതി സര്‍ച്ചാര്‍ജ് ഉത്തരവിറങ്ങി
തിരുവനന്തപുരം: ഏപ്രില്‍ മുതല്‍ യൂണിറ്റിന് 20 പൈസ വീതം വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ ഉത്തരവിറങ്ങി. 161.10 കോടി ആറ് മാസത്തിനുള്ളില്‍ പിരിച്ചെടുക്കാനാണ് നിര്‍ദേശം. വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ട തുക റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുകയാണ് ചെയ്തത്. 2011 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ പുറത്തു നിന്നും വൈദ്യുതി വാങ്ങിയ വകയില്‍ 165.68 കോടിയുടെ അധിക ബാധ്യത വന്നുവെന്നാണ് ബോര്‍ഡിന്റെ വാദം. 

ഏപ്രില്‍ ഒന്നുമുതല്‍ ആറ് മാസം കൊണേ്ടാ 161.10 കോടി പിരിച്ചെടുക്കുന്നതുവരെയോ ആണ് സര്‍ചാര്‍ജ് പിരിക്കുക. പ്രതി മാസം 20 യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവരെ സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കി. സര്‍ചാര്‍ജ് പിരിക്കുന്നതിന്റെ കണക്ക് ഓരോ മാസവും നല്‍കാന്‍ വൈദ്യുതി ബോര്‍ഡിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക