Image

ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ വിഭാഗത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Published on 09 February, 2012
ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ വിഭാഗത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
ലക്‌നോ: ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. നിലവില്‍ ഓണ്‍ലൈനായി തല്‍ക്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ക്കാണ് തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ ഫെബ്രുവരി 15 മുതല്‍ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷനിലൂടെയും(പിആര്‍എസ്) ഇന്റര്‍നെറ്റ്(ഐ ടിക്കറ്റ്) വഴിയും എസി (3 & 2 ടയര്‍), എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡിഎല്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്, ബാങ്കുകള്‍ നല്‍കുന്ന ലാമിനേറ്റ് ചെയ്തഫോട്ടോ പതിച്ച ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാനാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക