Image

നൂറ്റിനാലാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം!

പി.പി.ചെറിയാന്‍ Published on 28 August, 2016
നൂറ്റിനാലാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം!
ഫ്‌ളോറിഡാ: ജെമയ്ക്കയിലെ കിങ്ങ്‌സ്റ്റണില്‍ നിന്നും രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ 104 വയസ്സുള്ള അമ്മൂമ്മയ്ക്ക് അമേരിക്കന്‍ പൗരത്വം.
സൗത്ത് ഫ്‌ളേറിഡായില്‍ ആഗസ്റ്റ് 26 വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മക്കളുടേയും, കൊച്ചു മക്കളുടേയും സാന്നിധ്യത്തിലാണ് നാച്യറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് അമ്മൂമ്മ ഏറ്റുവാങ്ങിയത്.

ഇത്രയും വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഇതുവരെ സിറ്റിസഷന്‍ഷിപ്പ് പരീക്ഷക്ക് അമ്മൂമ്മ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്ന ആഗ്രഹമാണ് അമ്മൂമ്മയെ സിറ്റിസണ്‍ഷിപ്പിന് അപേക്ഷ നല്‍കുന്നതിന് പ്രേരിപ്പിച്ചത്.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്ന ചോദ്യത്തിന് ഇതുവരെ തീരുമാനിച്ചില്ല എന്നായിരുന്നു മറുപടി.

അമ്മൂമ്മയ്ക്ക് സിറ്റിസണ്‍ഷിപ്പ് ലഭിച്ചതില്‍ കുടുംബാംഗങ്ങള്‍ ആഹ്ലാദഭരിതരാണ്.

നൂറ്റിനാലാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം!
Join WhatsApp News
jacob 2016-08-29 12:29:04
ജമൈക്കൻ വനിതയുടെ പേര് കൊള്ളാം: അമ്മൂമ്മ.  ഇവർ മലയാളിയാണോ?  ഒരു പത്ര വാർത്ത എഴുതുമ്പോൾ സാമാന്യ വിവരങ്ങളെങ്കിലും ഉൾപെടുത്തേണ്ടേ. Who, what , വൈ, ഹൌ . ഇതൊന്നും അറിയില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക