Image

പരി. കാതോലിക്ക ബാവ ന്യൂയോര്‍ക്കില്‍ സപ്തതി ആഘോഷിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 28 August, 2016
പരി. കാതോലിക്ക ബാവ ന്യൂയോര്‍ക്കില്‍ സപ്തതി ആഘോഷിച്ചു
ന്യൂയോര്‍ക്ക്: സപ്തതി ആഘോഷിക്കുന്ന മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പ്രാര്‍ത്ഥനാനിര്‍ഭരമായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 

ഫ്‌ളോറല്‍ പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്ക ദിന ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങിനിടെയാണ് പിറന്നാള്‍ ആഘോഷം നടന്നത്. പരി. ബാവ കേക്ക് മുറിച്ചപ്പോള്‍ വിശ്വാസ സമൂഹം, 'നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്റെ യേശുനാഥാ' എന്ന ഗാനം എഴുന്നേറ്റു നിന്ന് ആലപിച്ചു. 

ജന്മദിനം ആഘോഷിക്കുന്ന ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയും കേക്ക് മുറിച്ചു. ഒപ്പം ഇന്നേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന പരി. ബാവായുടെ സെക്രട്ടറി ഫാ. ജിസ് ജോണും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. 
പരി. കാതോലിക്ക ബാവ ന്യൂയോര്‍ക്കില്‍ സപ്തതി ആഘോഷിച്ചുപരി. കാതോലിക്ക ബാവ ന്യൂയോര്‍ക്കില്‍ സപ്തതി ആഘോഷിച്ചു
Join WhatsApp News
oru viswasi 2016-08-28 20:30:29
Happy birthday to His Holiness and Diocesan Metropolitan!

സഭയുടെ പരമാധ്യക്ഷൻ പ്രജകളെ കാണാൻ വരുന്നത് സന്തോഷകരമാണ്. എന്നാൽ ആത്‌മീയ സംഘടനകളായ സൺ‌ഡേ സ്കൂൾ, സ്ത്രീ സമാജം, യൂത്ത് മൂവ്മെന്റ്, എം. ജി. ഓ.സി.എസ്.എം. തുടങ്ങിയവയുടെ പ്രതിനിധികളുമായി അതിന്റെ വളർച്ചയെപ്പറ്റിയോ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയോ അല്പനേരം സംസാരിക്കുവാൻ സമയം ഇല്ല. അതുപോലെതന്നെ അഞ്ചോ ആറോ പേരുടെ ഒരു സംഘം കൂടെയാണ് വരുന്നത്. അതിന്റെ ആവശ്യം ഉണ്ടോ? എല്ലാ ഭാദ്രാസനത്തിലുംനേരിട്ടു പോയി പിരിക്കാതെ അതാത് ഭദ്രാസനത്തിലെ മെത്രാപ്പോലീത്തമാരോട് ആ തുക കോട്ടയത്തെത്തിക്കുവാൻ പറഞ്ഞാൽ പോരെ? ചെറുപ്പക്കാരായവർക്കും കുട്ടികൾക്കും പരിശുദ്ധ പിതാവിനെ ഒന്ന് നേരിട്ട് കാണാനും സംസാരിക്കാനും വളരെ ആഗ്രഹമുണ്ട്. അതിനു അവസരം കൊടുക്കണം.
visvasi 2016-08-29 06:30:50
I have full respect for our church.  Whenever a malayalee event is held, spiritual or social association, I am seeing the same faces in the photo.  Do these people represent us everywhere.... There are no other faces other than them?... jiust curioius enough...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക