Image

മൈക്രോസോഫ്റ്റിന്റെ 'വിന്‍ഡോസ് 8' ഫെബ്രുവരി 29-ന്

Published on 09 February, 2012
മൈക്രോസോഫ്റ്റിന്റെ 'വിന്‍ഡോസ് 8' ഫെബ്രുവരി 29-ന്
സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ 'വിന്‍ഡോസ് 8' ഈ മാസം അവസാനം പുറത്തിറക്കും. ഫെബ്രുവരില്‍ 29ന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഉപഭോക്താക്കള്‍ക്കായി വിന്‍ഡോസ് 8 ന്റെ പരീക്ഷണ വേര്‍ഷനാണ് പ്രദര്‍ശിപ്പിക്കുന്നത്. 

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് ഈ മാസം അവസാനത്തോടെ പുറത്തുവിടും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പുതിയ ടെസ്റ്റ് (ബീറ്റ) വേര്‍ഷന്‍. വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ചുള്ള റെഡ്മണ്ട് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് വിന്‍ഡോസ് 8 നായി ചുക്കാന്‍ പിടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക