Image

എസ് ബാന്‍ഡ് കരാര്‍: ആന്‍ട്രിക്‌സ് കോടതിയിലേക്ക്

Published on 09 February, 2012
എസ് ബാന്‍ഡ് കരാര്‍: ആന്‍ട്രിക്‌സ് കോടതിയിലേക്ക്
ബാംഗളൂര്‍: ദേവാസ് മള്‍ട്ടി മീഡിയക്കെതിരേ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോടതിയിലേക്ക്. എസ് ബാന്‍ഡ് സ്‌പെക്ട്രം സംബന്ധിച്ച കരാര്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ദേവാസ് പാരീസിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുന്നതിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍ട്രിക്‌സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാംഗളൂര്‍ സിറ്റി സിവില്‍ സെഷന്‍ കോടതിയിലാണു ഹര്‍ജി സമര്‍പ്പിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 25-ലേക്കു മാറ്റി. കരാര്‍ റദ്ദാക്കുന്നതിനെതിരേ ദേവാസ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക