Image

അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

Published on 09 February, 2012
അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
മാലെ: അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. മാലദ്വീപിലെ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടത്. നഷീദിനെക്കൂടാതെ മുന്‍ പ്രതിരോധമന്ത്രിയെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റം എന്തെന്ന് അറിയില്ലെന്ന് നഷീദിന്റെ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. 

നഷീദിനെ അറസ്റ്റ് ചെയ്യാനായി പോലീസ് നീക്കം തുടങ്ങിയതായിട്ടാണ് വിവരം. അതേസമയം അദ്ദേഹം എവിടെയെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നഷീദിന്റെ കുടുംബം ശ്രീലങ്കയില്‍ അഭയം തേടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

നഷീദ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന്റെ പിറ്റേദിവസം നഷീദിന്റെ ഔദ്യോഗിക വസതിയില്‍ നിന്നു നൂറു കുപ്പി മദ്യം പിടിച്ചിരുന്നു. ടൂറിസ്റ്റു സങ്കേതങ്ങളില്‍ ടൂറിസ്റ്റുകള്‍ക്കു മദ്യം കഴിക്കാമെന്നുണെ്ടങ്കിലും മാലദ്വീപില്‍ നാട്ടുകാര്‍ക്കു മദ്യപാനം നിയമവിരുദ്ധമാണ്. മൂന്നു വര്‍ഷത്തെ തടവോ വിദൂര ദ്വീപിലേക്കു നാടുകടത്തലോ വീട്ടുതടങ്കലോ ഒക്കെ ശിക്ഷ വിധിക്കാവുന്ന കുറ്റമാണിത്. മൊഹമ്മദ് നഷീദിനെ കുടുക്കാന്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് മദ്യം കണ്‌ടെടുത്ത സംഭവമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക