Image

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ പാക് അല്‍-ക്വയ്ദ തലവന്‍ ബാദര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published on 09 February, 2012
യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ പാക് അല്‍-ക്വയ്ദ തലവന്‍ ബാദര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പാക് അല്‍-ക്വയ്ദ തലവന്‍ ബാദര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിറാന്‍ഷയില്‍ ഇന്നലെ രാത്രി നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 

മുതിര്‍ന്ന പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരണം അല്‍-ക്വയ്ദയുടെ ഒരു നേതാവും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതികരണം. മിറാന്‍ഷയിലെ ഒരു തീവ്രവാദ കേന്ദ്രം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. 

വടക്കന്‍ വസീറിസ്ഥാനില്‍ തീവ്രവാദ പരിശീലന ക്യാമ്പ് നടത്തിക്കൊണ്ടിരുന്ന മന്‍സൂറാണ് അഫ്ഗാനിലേക്ക് അല്‍-ക്വയ്ദ പോരാളികളെ അയച്ചുകൊണ്ടിരുന്നത്. യുഎസ് ലക്ഷ്യമിട്ടിരുന്ന പ്രധാന തീവ്രവാദ നേതാക്കളില്‍ ഒരാളായിരുന്നു മന്‍സൂര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക