Image

കര്‍ണാടയില്‍ മന്ത്രിമാരുടെ അശ്ലീലത്തിനു പിന്നാലെ സര്‍ക്കാര്‍ ചെലവില്‍ സെക്‌സ് പാര്‍ട്ടി

Published on 09 February, 2012
കര്‍ണാടയില്‍ മന്ത്രിമാരുടെ അശ്ലീലത്തിനു പിന്നാലെ സര്‍ക്കാര്‍ ചെലവില്‍ സെക്‌സ് പാര്‍ട്ടി
ബാംഗളൂര്‍: കര്‍ണാടകയിലെ സെന്റ് മേരീസ് ദ്വീപില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സംഗീത- കലാമേളയില്‍ വിദേശ ടൂറിസ്റ്റുകള്‍ പരസ്യമായി സെക്‌സിലേര്‍പ്പെട്ടുവെന്ന വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ സഭയിലിരുന്നു മന്ത്രിമാര്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീലദൃശ്യങ്ങള്‍ കണ്ട സംഭവത്തില്‍ മൂന്നുമന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരസ്യ സെക്‌സ് പാര്‍ട്ടിയെക്കുറിച്ചുള്ള വിവാദമുണ്ടായിരിക്കുന്നത്. ഇതോടെ സദാനന്ദ ഗൗഡ സര്‍ക്കാര്‍ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്.

കര്‍ണാടകയിലെ സെന്റ് മേരീസ് ദ്വീപിലാണ് ടൂറിസം പ്രമോഷന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സംഗീത-കലാമേളയില്‍ നടന്നത്. ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത വിദേശ ടൂറിസ്റ്റുകള്‍ പരസ്യമായി സെക്‌സിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളിലൂടെ സെക്‌സ് പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടും ആരോപണങ്ങള്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ ആദ്യം നിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പു രൂക്ഷമായതോടെ റീജണല്‍ കമ്മീഷണറോട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ സ്പ്രിംഗ് സൂക്ക് ഐലന്‍ഡ് ഫെസ്റ്റിവല്‍ 2012 നിടെ നടന്ന നിശാപാര്‍ട്ടിയിലാണ്് അതില്‍ പങ്കെടുത്ത വിദേശികള്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. മൂന്നു ദിവസവും നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ചില വിദേശ ദമ്പതികള്‍ പരസ്യമായി സെക്‌സിലേര്‍പ്പെടുകയായിരുന്നുവെന്നു സുവര്‍ണ, 24* 7 തുടങ്ങിയ ചാനലുകള്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മദ്യവും ലഹരിപദാര്‍ഥങ്ങളും യഥേഷ്ടം ഉപയോഗിച്ചതായും ദൃശ്യങ്ങള്‍ സൂചന നല്കുന്നു. നിശാപാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ വിവിധ വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കര്‍ണാടകയില്‍ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വികസന കോര്‍പറേഷനാണു സംഗീത മേള സംഘടിപ്പിച്ചത്.

കോക്കനട്ട് ദ്വീപ് എന്നറിയപ്പെടുന്ന സെന്റ് മേരീസ് ദ്വീപുകളിലായിരുന്നു സംഗീതമേള. ഉഡുപ്പില്‍ നിന്ന് ആറു കിലോമീറ്റര്‍ പടിഞ്ഞാറുളള മാല്‍പേ മത്സ്യബന്ധന തുറമുഖത്തിനു സമീപമാണ് സെന്റ് മേരീസ് ദ്വീപുകള്‍ എന്നറിയപ്പെടുന്ന നാലു ദ്വീപുകള്‍. കര്‍ണാടകയില്‍ ഭൂമിശാസ്ത്രപരമായി പ്രാധാന്യമുളള സ്മാരകങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപുകള്‍. 2001ല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഇന്ത്യയിലെ ഭൂമിശാസ്ത്രപരമായി പ്രാധാന്യമുളള 26 സ്മാരകങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ജിയോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഇതറിയപ്പെടുന്നു. ധാരാളം പാറക്കെട്ടുകളും ലഗൂണുകളും നിറഞ്ഞ പ്രദേശമാണിത്. ഉടുപ്പി ജില്ലാ ഭരണകൂടത്തിന്റെയും കെഎസ്ടിഡിസിയുടെയും ആഭിമുഖ്യത്തിലാണ് ഈ മാസം മൂന്നു മുതല്‍ അഞ്ചു വരെ ദ സ്പ്രിംഗ് സൂക്ക് ഐലന്‍ഡ് ഫെസ്റ്റിവല്‍ നടന്നത്. കര്‍ണാടകത്തിന്റെ ടൂറിസം സാധ്യതകളെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായിരുന്നു വിദേശികള്‍ക്കായി സംഗീതമേള സംഘടിപ്പിച്ചത്. പ്രാദേശിക നൃത്തരൂപങ്ങളായ ഡോല്ലു കുനിത, കാന്‍ഗീലു, യക്ഷഗാനം, സുഗി കുനിത തുടങ്ങിയവ വിദേശികള്‍ക്കു മുന്നിലെത്തി. രണ്ട് അന്തര്‍ദേശീയ ബാന്‍ഡുകളും സംഗീതപരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യ ന്‍ സംഗീതവും പാശ്ചാത്യസംഗീതവും മറ്റു കലാരൂപങ്ങളും ഒരേ വേദിയില്‍ എത്തി. ഒപ്പം സംസ്‌കാരവും കലകളും ജിവിതവും പങ്കുവയ്ക്കുന്നു. സ്പ്രിംഗ് സൂക്ക് എന്ന പേരിലാണ് സംഗീതമേള അറിയപ്പെടുന്നത്. 

പക്ഷേ അവിടെ നടന്നതു സംഗീത മേള മാത്രമായിരുന്നില്ല. മദ്യവും ലഹരിപദാര്‍ഥങ്ങളും യഥേഷ്ടം ഒഴുകി. നിശാപാര്‍ട്ടി സെക്‌സ് പാര്‍ട്ടിയായി. ദമ്പതികള്‍ മറയില്ലാതെ സെക്‌സിലേര്‍പ്പെടുന്നതു വരെയെത്തി കാര്യങ്ങള്‍. എല്ലാം സര്‍ക്കാര്‍ ചെലവില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക