Image

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടണമെന്ന് പി.ജെ. ജോസഫ്

Published on 09 February, 2012
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടണമെന്ന് പി.ജെ. ജോസഫ്
കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടണമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി ഇടപെട്ട് ഇരുമുഖ്യമന്ത്രിമാരെയും വിളിച്ച് ചര്‍ച്ച നടത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് ഇതുവരെ നടന്നിട്ടില്ല. 

നേരത്തെ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിവച്ചത്. നടപടികളില്‍ പുരോഗതിയില്ലാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചതെന്നും ഗാന്ധിയന്‍ മാതൃകയിലുള്ള സമരമാണ് നടത്തുന്നതെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക