Image

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 നു തുടങ്ങും

എബി മക്കപ്പുഴ Published on 09 February, 2012
മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 നു തുടങ്ങും
മാരാമണ്‍: മാരാമണ്‍ കണ്‍വെന്‍ഷന്റെ 117-മത്‌ യോഗം ഫിബ്രവരി 12 മുതല്‍ 19 വരെ പമ്പാനദിയുടെ മാരാമണ്‍ മണല്‍പ്പുറത്ത്‌ നടക്കും.ഞായറാഴ്‌ച 2.30ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയമെത്രാപ്പോലീത്താ പ്രാരംഭ ആരാധനയ്‌ക്ക്‌ നേതൃത്വം നല്‌കും. മാര്‌ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും.

ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം `എഴുന്നേല്‌പ്പിന്‌ നാം പോക' എന്നുള്ളതാണ്‌. ഡോ. സഖറിയാസ്‌ മാര്‌ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ഗീവര്‌ഗീസ്‌ മാര്‍ അത്തനാസ്യോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌റ്റേഫാനോസ്‌, തോമസ്‌ മാര്‍ തീത്തോസ്‌, ബിഷപ്പ്‌ മാര്‍്‌ പുംവാന (ദക്ഷിണാഫ്രിക്ക), ഡോ. കാങ്‌ സാന്‌ടാന്‌ (മലേഷ്യ), ഡോ. മാര്‌ട്ടിന്‌ അല്‌ഫോന്‍സ്‌ (യു.എസ്‌.എ.) എന്നിവരാണ്‌ ഈ വര്‌ഷത്തെ മുഖ്യപ്രാസംഗികര്‌.

മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ 1896 ലാണ്‌ മാരാമണ്‍ കണ്‍വെന്‍ഷന്‍ ആദ്യമായി നടന്നത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‌ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണര്വിന്റെ പ്രതിഫലനമായാണ്‌ മാരാമണ്‌ കണ്വെന്‌ഷന്‌ രൂപം കൊണ്ടത്‌. ഏഷ്യന്‌ ഭൂഖണ്‌ഡത്തിലെ ഏറ്റവും കൂടുതല്‍്‌ വിശ്വാസികള്‍ തടിച്ചു കൂടുന്ന നദി തീരമാണ്‌ കൊച്ചു കേരളത്തിലെ മാരാമണ്‍ മണല്‍പ്പുറം. മലബാര്‍ സിറിയന്‍ സഭയുടെ നവോത്ഥാനത്തിന്‌ ക്കം കുറിച്ച പാലക്കുന്നത്ത്‌ എബ്രഹാം മാപ്പിളയുടെ ജന്മം കൊണ്ട്‌ പവിത്രമായ സ്ഥലമാണ്‌ മാരാമണ്‌.മാര്‍ത്തോമ സഭ ഇവാഞ്ചലിസ്റ്റിക്‌ അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ്‌ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌.

ദൈവത്തിലേക്കുള്ള വഴികാട്ടികളാവുന്ന വചനഘോഷണങ്ങളും രോഗശാന്തി ശുശ്രൂഷയും മാരാമണ്‌ കണ്വെന്‌ഷനിലേക്ക്‌ പതിനായിരങ്ങളെ ആകര്‌ഷിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്‌കരണ ക്ലാസുകളും അഴിമതിക്കെതിരെ പോരാടാന്‌ വിശ്വാസികളെ ഉത്തേജിപ്പിക്കുന്ന പ്രഭാഷണങ്ങളും മാരാമണ്‌ കണ്വെന്‌ഷന്റെ പ്രത്യേകതകളാണ്‌. കണ്വെന്‌ഷന്‌ നടക്കുന്ന ഒരാഴ്‌ച പമ്പാതീരം മാനസാന്തരങ്ങളുടെയും കുമ്പസാരങ്ങളുടെയും വേദിയാവുന്നു. സര്വവും ലോകരക്ഷകനായ ക്രിസ്‌തുവില്‌ അര്‌പ്പിക്കുന്ന ത്യാഗത്തിനുള്ളഅവസരമായാണ്‌ മാരാമണ്‌ കണ്വെന്‌ഷനെ ഭക്തജനലക്ഷങ്ങള്‌ കാണുന്നത്‌.
ആരും ആരെയും മനസ്സിലാക്കാന്‌ തയ്യാറില്ലാത്ത ലോകത്തില്‌ വിശ്വസ്‌നേഹത്തിന്റെ മഹിമ നിറയ്‌ക്കുന്ന അപൂര്വ വേളയാണ്‌ മാരാമണ്‌ കണ്വെന്‌ഷന്‌.

2012 ലെ മാരാമണ്‍ യോഗങ്ങളില്‌ പങ്കെടുക്കുവാന്‍ അമേരിക്കയില്‍ നിന്നും പ്രത്യേകിച്ച്‌ ഡാലസിലല്‍ നിന്നും ധാരാളം മാര്‌ത്തോമ സഭാ സ്‌നേഹികള്‍ പുറപെട്ടതായി മാര്‍ത്തോമ മണ്ഡലം പ്രതിനിധി ജോണ്‍ ഉമ്മന്‍ അറിയിച്ചു.
മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 നു തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക