Image

വി.എസ്‌. രാഷ്ട്രീയ മര്യാദയും മുന്നണി മര്യാദയും കാട്ടി: സി.പി.ഐ

Published on 09 February, 2012
വി.എസ്‌. രാഷ്ട്രീയ മര്യാദയും മുന്നണി മര്യാദയും കാട്ടി: സി.പി.ഐ
കൊല്ലം: വി.എസ്‌.അച്യുതാനന്ദന്‍ ഘടകകക്ഷികളോട്‌ രാഷ്ട്രീയ മര്യാദയും മുന്നണി മര്യാദയും പുലര്‍ത്തിയ നേതാവാണെന്ന്‌ സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി. വി.എസ്‌ മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും ഉന്നതമായ രാഷ്ട്രീയബോധം പുലര്‍ത്തുന്ന നേതാവാണ്‌ വി.എസെന്നും സി.പി.ഐ. നേതാക്കളായ ബിനോയ്‌ വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സി.എന്‍.ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ വി.എസിന്റെ സാന്നിധ്യം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. ഇടതുസര്‍ക്കാര്‍ വി.എസിന്റെ നേതൃത്വത്തില്‍ മികച്ച ഭരണം നടത്തിയെന്നും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ്‌ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കാരണമായതെന്നും സി.പി.ഐ. നേതാക്കള്‍ പറഞ്ഞു.

സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വി.എസ്‌. കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുന്നതിനിടെ സി.പി.ഐ നേതാക്കളുടെ വി.എസിനെ അനുകൂലിച്ചുള്ള പ്രസ്‌താവനകള്‍ ആകാംക്ഷയോടെ നോക്കിക്കാണുകയാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക