Image

ഈ നായ്ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)

Published on 22 August, 2016
ഈ നായ്ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)
എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം സമൂഹത്തോടുള്ള മുന്നറിയിപ്പാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, മലയാളിയുടെ മുന്നില്‍ എല്ലാം ഇന്ന് ന്നിന്‍ പിറകില്‍ അമര കോശം’ വായിക്കും പോലെയാണ്.  എഴുത്തുകാരന്‍ ആയുധം വച്ച്കീഴടങ്ങിയിരിക്കുന്നു. പകരം ചില പാണന്മാര്‍ മുഖസ്തുതി മാത്രംഎഴുതി  (പാടി) വിലസുന്നു.

കാക്കനാടന്റെ  ഒരു പ്രശസ്ത നോവലാണ്  “ഈ നായ്ക്കളുടെ ലോകം”. മനുഷ്യന്‍ നായ്ക്കളേപ്പോലെ ഇണചേര്‍ന്ന്ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ദുരന്തമാണ്ഇതിലെ പ്രമേയം. എന്തുമാകട്ടെ കേരളം ഇന്ന്  നായ്ക്കളുടെ ലോക’മായിരിക്കുന്നു.

ഗോഡ്‌സ്ഓണ്‍ കണ്‍ട്രി എത്രയോ നല്ല വിശുദ്ധ പദം!. ദൈവശാപം ഒരു ജനതയുടെ മേല്‍ വന്നു ഭവിച്ചപ്പോള്‍ ഇന്നത് “ഡോഗ്‌സ്ഓണ്‍ കണ്‍ട്രി’യായി മാറി.

“ഈശ്വരനെ ഏറ്റവും അവഹേളിക്കുന്ന ആത്മീയ തെമ്മാടിത്തരം  ആണ് ഇന്നത്തെ കേരളത്തിന്റെ മുഖമുദ്ര. സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന രാഷ്ട്രീയ കണ്ണട്ടകളും ആത്മീയ വ്യഭിചാരികളുമേ നിങ്ങള്‍ക്കയ്യോ കഷ്ടം!

ലോകം കണ്ടിട്ടുള്ളതില്‍ വച്ച്ഏറ്റവും നികൃഷ്ടമായ മരണമാണ് പേ വിഷബാധ. മൃഗമായാലും മനുഷ്യനായാലും . ഇതു തിരിച്ചറിയാതെ മണിമകുടങ്ങളില്‍ വസിക്കയും വലിയ വാഹനങ്ങളില്‍ മാത്രം യാത്ര ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ അധികാരികള്‍ സാധുക്കളിന്‍ മേല്‍ കാട്ടുന്ന അനീതി എത്ര ഭയങ്കരം?. തെരുവു നായ്ക്കളുടെ കൂട്ടാളികളായി ഇരുകാലി നായ്ക്കളും കേരളത്തില്‍ പിറന്നിരിക്കുന്നു. “ആനപ്പുറത്തിരിക്കുന്നവനെ പട്ടി കടിക്കില്ല”യെന്ന്അഹങ്കരിക്കേണ്ട, അടുത്ത ജന്മത്തില്‍ നീ പട്ടിയായി പിറക്കും സുഹൃത്തേ.!

പ്രവാസ ലോകത്ത്‌ സൈ്വര ജീവിതം നയിക്കുന്ന മലയാളി സഹോദരങ്ങളേ! നിങ്ങള്‍ വസിക്കുന്ന നാട്ടില്‍ ഈ വിഷയങ്ങില്‍ ഭരണാധികാരികളുടെ ഉത്തരവാദിത്വം, നിയമങ്ങള്‍ ഇതെല്ലാമറിയാമായിട്ടും എന്തേ നിങ്ങള്‍ നിശബ്ദരായിരിക്കുന്നു.?കേരളത്തിലെ രാഷ്ട്രീയ എമ്പോക്കികളെ പ്രവാസ ലോകത്ത്‌ കൊണ്ടുവന്ന്പൂമാലയിട്ട് പൂജിക്കുന്നു?

എന്താണ് ഇന്നത്തെ കേരളം?വിവിധ കാരണങ്ങളാല്‍ എല്ലാവര്‍ഷവും കേരളത്തിലൂടെ ഞാന്‍ യാത്ര ചെയ്യുമ്പോള്‍  കാണുന്ന വിവിധ സംഭവങ്ങള്‍ എത്ര ഖേദകരം. ഇന്ന്‌ തെരുവ് നായ്ക്കളുടെ ലോകത്തിലേക്ക് ഒന്നെത്തി നോക്കുക. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ആ ചെറിയ നാടന്‍ പട്ടിയുടെ സ്ഥാനത്ത്, പ്രവാസിയുടെ അനുകരണ ഭ്രമത്തില്‍ അവന്‍ അന്യ രാജ്യങ്ങളില്‍ നിന്നും കൊണ്ടെത്തിച്ച സര്‍വലോക നായ്ക്കളാണവിടെ. സായ്പിന്റെ തന്ത്രമാണവിടെ. എപ്പഴുംഇണചേരുക.

അവ ഇണ ചേര്‍ന്ന്‌ സങ്കരവര്‍ഗങ്ങളായി കന്നിമാസമെന്നത്ഇന്ന്ആണ്ടില്‍ പന്ത്രണ്ട്മാസവുംഈ നായ്ക്കള്‍ പെറ്റുപെരുകുന്നു. യജമാനന്‍  ഇല്ലാതെ തെരുവില്‍ പിറന്നു വീഴുന്നനായ്ക്കള്‍ ഒരു കാട്ടുമൃഗമായിട്ടാണ്‌ വളരുന്നത്. ആള്‍ത്താമസമില്ലാത്ത വീടുകളുടെ കാര്‍പോര്‍ച്ചില്‍ ജനിച്ച്‌ വഴിയരികിലെ മാലിന്യം തിന്നുവളര്‍ന്ന് “ചെന്നായ്”ക്കളായി ഇവറ്റകള്‍ മാറ്റപ്പെടുകയാണ്.

ഇതു തിരിച്ചറിയാന്‍ കഴിയാത്ത മന്ദബുദ്ധികള്‍ ബിസിനസ്  തന്ത്രം മെനയുന്ന ടി.വി. ചാനലുകളില്‍ കയറിയിരുന്ന്‌ ഭോഷത്വം വിളമ്പുകയാണ്.

നായ്ക്കളെ വന്ധീകരിക്കുക. ­- ഈ ഉപദേശം വിളമ്പുന്ന നായ പ്രേമികള്‍അറിയുക. നായ്ക്കളെ വന്ധീകരിച്ചാല്‍ അതിന് നായക്കളോടു തന്നെ ശത്രുതഏറുമെന്നും ശൗര്യംവര്‍ദ്ധിച്ച്‌ യജമനാനല്ലാത്ത മനുഷ്യരെപ്പോലും ആക്രമിക്കുമെന്നും.

മാത്രമല്ല ഇവറ്റകളെ വന്ധീകരിച്ച്തീറ്റി പുലര്‍ത്തിയിട്ട്എന്തുനേടാന്‍? ഒന്നിനും പരിഹാരമില്ലാത്ത തത്വശാസ്ത്രമാണ്‌ കേരള രാഷ്ട്രീയം. എന്നിരിക്കിലും പെണ്‍പട്ടികളാണ് പ്രസവിക്കുന്നതെന്നും അതിനെ ന്യൂട്രലൈസ് ചെയ്യാന്‍ മാര്‍ഗമുണ്ടെന്നും ഒരാളും പറയുന്നില്ല. കാഞ്ഞിരത്തിന്‍ വേര് അരച്ച് പാലില്‍ ചാലിച്ച്‌ കൊടുത്ത് നാട്ടുകാര്‍ക്കുംഇവറ്റകളെ കൊല്ലാം. കാഞ്ഞിരമെന്തെന്നു കൈമലര്‍ത്തി ചോദിക്കുന്ന കേരളനിവാസികളെ നിങ്ങള്‍ക്കും അയ്യോകഷ്ടം!

മാലിന്യം സംസ്കരിക്കുന്ന ജോലിയാണ്ഗവണ്മെന്റ് ഈ തെരുവുനായ്ക്കളെക്കൊണ്ട്ഇപ്പോള്‍ ചെയ്യിക്കുന്നത്.. 

നായ്ക്കളെ കൊന്നാല്‍ മാലിന്യം പെരുകും. ശരിയാണ്. മാലിന്യമില്ലാതെ വന്നാല്‍ ഈ ചെന്നായ്ക്കള്‍ മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളേയോ പിടിച്ച്തിന്നും. നായ്ക്കള്‍ക്ക്കൂ ട്ടമായ് പേ പിടിച്ചാല്‍ …എത്ര ഭീകരമാണ്?…..മനുഷ്യജഡങ്ങള്‍ മാലിന്യകൂമ്പാരമായി വരും.

“പേവിഷബാധ“ മാത്രമല്ല നായീച്ചകള്‍ വഴി പടരുന്ന പല മാരകരോഗത്തിനുംചികിത്‌സ ഇല്ലയെന്നും നായോടൊപ്പം ശയിക്കുന്ന നായ പ്രേമികള്‍ അറിയുക. നിരപരാധികളായ കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്ത്‌ തെരുവ് നായ്ക്കളെ കൊന്നൊടുക്കുക.അല്ലെങ്കില്‍ നാഗലാന്റിനു കയറ്റിവിടുക. നാഗന്മാരുടെയും ചൈനക്കാരന്റെയുംലൈംഗീക രഹസ്യം നായുടെ വൃഷണ സൂപ്പിലാണെന്ന്മലയാളിയെ ബോധവത്ക്കരിക്കുക. ഇഷ്ടപ്പെടുന്നവന്‍ തിന്നു തീര്‍ക്കട്ടെ ഈ നായ്ക്കളെ.

“അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട്” നായ വിഷയത്തില്‍ കേരളത്തില്‍ അതുംഅരങ്ങേറിയിരിക്കുന്നു.  ഒന്ന് “നായ സംരക്ഷണ സമിതി” മറ്റെത് “തെരുവു നായ ഉന്മൂലന സമിതി”.

അതേ! ഈ നായ്ക്കളുടെ ലോകം, ഡോഗ്‌സ്ഓണ്‍ കന്‍ട്രി. എല്ലാ നായ്ക്കള്‍ക്കും വണക്കം.!
Join WhatsApp News
Bravo, Chullikkaad 2016-08-27 14:55:56
ഒരു അഭ്യർത്ഥന

പ്രിയ സുഹൃത്തുക്കളേ,
ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളെജിനു കൊടുക്കണം.
എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്.
ചാനലുകളിൽ ശവപ്രദർശനം നടത്തരുത്.
ശവത്തിൽ പൂക്കൾ വെച്ച് പൂക്കളെ അപമാനിക്കരുത്.
സർക്കാർബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്.
ദയവായി ആരും അനുശോചിക്കരുത്.സ്തുതിക്കരുത്.
എന്നെക്കാൾ നന്നായി കവിതയെഴുതുന്ന
ധാരാളം കവികൾ ഉണ്ട്.ഇനിയും ഉണ്ടാകും.
അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓർമ്മയെ അപമാനിക്കരുത്.

എന്റെ ഭാര്യയയുടെ ദുഃഖത്തിൽ മറ്റാരും പങ്കുചേരരുത്.
അത് അവൾക്കുമാത്രമുള്ള എന്റെ തിരുശേഷിപ്പാണ്.

എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്.
സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്.
എനിക്ക് സ്മാരകം ഉണ്ടാക്കരുത്.

എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം.

(ബാലചന്ദ്രൻ ചുള്ളിക്കാട്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക