Image

ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്‌ മാഞ്ചസ്‌റ്ററില്‍ സ്വീകരണം

സാബു ചുണ്ടക്കാട്ടില്‍ Published on 09 February, 2012
ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്‌ മാഞ്ചസ്‌റ്ററില്‍ സ്വീകരണം
മാഞ്ചസ്‌റ്റര്‍: കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്‌ മാര്‍ച്ച്‌ 4 ഞായറാഴ്‌ച മാഞ്ചസ്‌റ്ററില്‍ സ്വീകരണം നല്‍കും. വൈകുന്നേരം നാലിന്‌ വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍ ആണ്‌ സ്വീകരണ പരിപാടി. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മികനാവും.

ദിവ്യബലിയെ തുടര്‍ന്ന്‌ മാഞ്ചസ്‌റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ (എംകെസിഎ) ആഭിമുഖ്യത്തില്‍ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ ഹാളില്‍ അദ്ദേഹത്തിന്‌ സ്വീകരണം നല്‍കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സ്വീകരണം നല്‍കും.

തുടര്‍ന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ എംകെസിഎ ജനറല്‍ ബോഡിയെ അഭിസംബോധന ചെയ്‌ത്‌ സാരിക്കും. എംകെസിഎയുടെ കലാപ്രതിഭകള്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിയുടെ ഭാഗമാകും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കുമെന്ന്‌ എംകെസിഎ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സാജന്‍ ചാക്കോ അറിയിച്ചു.
ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്‌ മാഞ്ചസ്‌റ്ററില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക