Image

മിഡില്‍സ്‌ബ്രോ ക്‌നാനായ കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും ഫെബ്രുവരി 11ന്‌

Published on 09 February, 2012
മിഡില്‍സ്‌ബ്രോ ക്‌നാനായ കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും ഫെബ്രുവരി 11ന്‌
മിഡില്‍സ്‌ബ്രോ: മിഡില്‍സ്‌ബ്രോയിലും പരിസരങ്ങളിലുമുള്ള ക്‌നാനായ യാക്കാബോയ വിശ്വാസികളുടെ നേതൃത്വത്തിലും മിഡില്‍സ്‌ബ്രോയിലുള്ള മറ്റിതര സഭാവിശ്വാസികളുടെ സജീവ സഹകരണത്തിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിശുദ്ധ കുര്‍ബാനയും ആത്മീയ പ്രവര്‍ത്തനങ്ങളും മിഡില്‍സ്‌ ബ്രോ കേന്ദ്രമാക്കി നടന്നുവരുന്നു.

കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും ഫെബ്രുവരി 11ന്‌ (ശനി) ക്‌നാനായ യാക്കോബായ സമൂഹത്തിന്റെ യൂറോപ്പ്‌ മേഖലയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ അയൂബ്‌ മാര്‍ സില്‍വാനോസ്‌ നിര്‍വഹിക്കും.

സെന്റ്‌ ബര്‍ണാബാസ്‌ പള്ളിയില്‍ ഉച്ചയ്‌ക്ക്‌ ഒന്നിന്‌ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും അഭിവന്ദ്യ തിരുമേനി നിര്‍വഹിക്കും. പ്രസ്‌തുത ചടങ്ങുകളിലേയ്‌ക്ക്‌ ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോമോന്‍ പുന്നൂസ്‌, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
മിഡില്‍സ്‌ബ്രോ ക്‌നാനായ കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും ഫെബ്രുവരി 11ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക