Image

സി.പി.എമ്മില്‍ എല്ലാ നേതാക്കളും വിമര്‍ശനത്തിന്‌ വിധേയരാണ്‌: കോടിയേരി

Published on 09 February, 2012
സി.പി.എമ്മില്‍ എല്ലാ നേതാക്കളും വിമര്‍ശനത്തിന്‌ വിധേയരാണ്‌: കോടിയേരി
തിരുവനന്തപുരം: സി.പി.എമ്മില്‍ എല്ലാ നേതാക്കളും വിമര്‍ശനത്തിന്‌ വിധേയരാണെന്ന്‌ സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരും വിമര്‍ശനത്തിനതീതരല്ല.

കോണ്‍ഗ്രസുകാര്‍ക്ക്‌ സോണിയാ ഗാന്ധിയെയോ മുസ്ലിം ലീഗിന്‌ പാണക്കാട്‌ തങ്ങളെയോ കേരള കോണ്‍ഗ്രസുകാര്‍ക്ക്‌ മാണിയെയോ വിമര്‍ശിക്കാന്‍ കഴിയില്ല. എന്നാല്‍ , അതേസമയം, ആരെയെങ്കിലും കുറ്റവിചാരണ നടത്താനല്ല സംസ്ഥാന സമ്മേളനം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. വി.എസിനെതിരായ വിമര്‍ശനങ്ങളെ കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ കോടിയേരി ഇങ്ങനെ പ്രതികരിച്ചത്‌.

ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗം പാര്‍ട്ടിയോട്‌ കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്‌. അതേസമയം ഇടതുപക്ഷത്തോട്‌ അടുക്കുന്നതിനെ ചെറിയൊരു ന്യൂനപക്ഷം തടയാന്‍ ശ്രമിക്കുന്നുമുണ്ട്‌. യേശുക്രിസ്‌തുവിന്‍െറ ചിത്രം പ്രദര്‍ശിപ്പിച്ചത്‌ മാറ്റാനുദ്ദേശിക്കുന്നില്ല. എന്നാല്‍ അന്ത്യ അത്താഴവുമായി ബന്ധപ്പെട്ടുള്ള വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക