Image

മുല്ലപ്പെരിയാര്‍: ജലനിരപ്പ്‌ നിരീക്ഷിക്കാന്‍ കേരളം ഉണ്ടാക്കിയ കരാറിനെതിരേ ജയലളിത

Published on 09 February, 2012
മുല്ലപ്പെരിയാര്‍: ജലനിരപ്പ്‌ നിരീക്ഷിക്കാന്‍ കേരളം ഉണ്ടാക്കിയ കരാറിനെതിരേ ജയലളിത
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ നിരീക്ഷിക്കാന്‍ കേരളം ഉണ്ടാക്കിയ കരാറിനെതിരേ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത രംഗത്ത്‌. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പുമായി കേരളം ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‌ കത്തയച്ചു. ഡാം പൂര്‍ണമായും തമിഴ്‌നാടിന്‌ അവകാശപ്പെട്ടതാണെന്നും തമിഴ്‌നാടിന്റ അനുമതി കൂടാതെ ഡാമില്‍ ഒരു പ്രവര്‍ത്തനവും നടത്താന്‍ കേരളത്തിന്‌ അധികാരമില്ലെന്നും കത്തില്‍ അവകാശപ്പെടുന്നു. ഉപകരണം സ്ഥാപിച്ച നടപടി ജനങ്ങളില്‍ ഭീതി പരത്താനുള്ളതാണെന്ന്‌ ജയലളിത കുറ്റപ്പെടുത്തി.

അണക്കെട്ടിന്‌ കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ സംരക്ഷണം ഏര്‍പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക