Image

പൊതു വിതരണ സമ്പ്രദായത്തില്‍ വിപുലമായ പരിഷ്‌കരണ നടപടികള്‍ അനിവാര്യം: പ്രണബ്‌

Published on 09 February, 2012
പൊതു വിതരണ സമ്പ്രദായത്തില്‍ വിപുലമായ പരിഷ്‌കരണ നടപടികള്‍ അനിവാര്യം: പ്രണബ്‌
ന്യൂഡല്‍ഹി: പൊതു വിതരണ സമ്പ്രദായത്തില്‍ വിപുലമായ പരിഷ്‌കരണ നടപടികള്‍ അനിവാര്യമാണെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി പ്രസ്‌താവിച്ചു. വിവിധ സബ്‌സിഡികള്‍ തന്‍െറ ഉറക്കം കെടുത്തുകയാണ്‌. പൊതു വിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ ചോരാതെ യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്തുന്നുവെന്ന്‌ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന്‌ പ്രണബ്‌ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു.

കൃഷിക്ക്‌ ലഭ്യമായ ജലവും ഭൂമിയും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നൂതന സാങ്കേതിക വിദ്യയിലൂടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു. പൊതു വിതരണം സംഭരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സംസ്ഥാന മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ്‌ പ്രണബ്‌ തന്‍െറ അവസ്ഥ തുറന്ന്‌ വ്യക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക